മുംബൈ: ദേശീയ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഓഹരി സൂചികയായ സെന്‍സെക്സ് 435 പോയിന്‍റ് താഴ്ന്ന് 50889ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 137 പോയിന്‍റ് താഴ്ന്ന് 14981ലും വ്യാപാരം അവസാനിപ്പിച്ചു. ഐസിഐസിഐ ബാങ്ക് ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കിങ് മേഖലകള്‍ നഷ്ടത്തിലായിരുന്നു.
അതേസമയം ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്‌യുഎൽ, ഡോ. റെഡ്ഡീസ്, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നേട്ടമുണ്ടാക്കി. ഏഷ്യയിലെ മറ്റിടങ്ങളിൽ വിപണിയില്‍ ഉണര്‍വ് വ്യക്തമായിരുന്നു. ടോക്കിയോയിലെ വിപണി നഷ്ടത്തിലാണ് അവസാനിച്ചത്. ഷാങ്ഹായ്, ഹോങ്കോംഗ്, സിയോൾ എന്നിവ നേട്ടത്തിലാണ്.