ETV Bharat / business

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്.

BUSINESS  kerala gold price  gold price  silver price  സ്വർണവില കുറഞ്ഞു  സ്വർണവില
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
author img

By

Published : Aug 21, 2021, 12:07 PM IST

സംസ്ഥാനത്ത് ശനിയാഴ്‌ച സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 35,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4415ൽ എത്തി.

Also Read: ഫേസ്ബുക്ക് ഇനി പണം കടം തരും; ചെറുകിട കച്ചവടക്കാർക്കായി വായ്‌പ പദ്ധതി

അതേസമയം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ സ്വർണ വില വർധിച്ച് 10 ഗ്രാമിന് 47,174ൽ എത്തി. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔണ്‍സിന് 1780.43 ഡോളറിലാണ് വ്യാപാരം.

ഓഗസ്റ്റ് മാസത്തിന്‍റെ തുടക്കത്തിൽ 36,000 രൂപയായിരുന്ന സംസ്ഥാനത്തെ സ്വർണവില. പിന്നീട് തുടർച്ചയായി ഇടിഞ്ഞിരുന്നു. ഓഗസ്റ്റ് ഒമ്പത് മുതൽ 11 വരെ സ്വർണവില 34,680 രൂപ ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയിലുണ്ടായത്. 2020 ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോഡിൽ എത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.