സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപയാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,920 രൂപയായി.
Also Read: സ്റ്റാർട്ടപ്പുകൾക്ക് വായ്പ; ഐഐടി ബോംബെയുമായി സഹകരിക്കാൻ ഇന്ത്യൻ ബാങ്ക്
ഗ്രാമിന് 10 രൂപ കുറഞ്ഞ് 4490ൽ എത്തി. തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. ആഗോള തലത്തിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 1,810 ഡോളറാണ് നിരക്ക്.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയിലുണ്ടായത്. 2020 ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോഡിൽ എത്തിയിരുന്നു.