ETV Bharat / business

ശ്രദ്ധയോടെ ഓഹരി വിപണി - Equity indices

രാവിലെ 10: 15ന് ബി‌എസ്‌ഇ സെൻ‌സെക്‌സ്  21 പോയിന്‍റ് ഉയർന്ന് 40,466 ലെത്തി. നിഫ്റ്റി  11 പോയിൻറ് ഉയർന്ന് 11,933 ൽ എത്തി.

ഓട്ടോ മൊബൈൽ, ലോഹ ഓഹരികൾ നേട്ടത്തിൽ
ശ്രദ്ധയോടെ ഓഹരി വിപണി
author img

By

Published : Dec 9, 2019, 12:56 PM IST

മുംബൈ: റിസർവ് ബാങ്ക് പലിശ നിരക്ക് കുറക്കാതിരുന്ന സാഹചര്യത്തിൽ ഓഹരി സൂചികകൾ ഇന്ന് രാവിലെ ശ്രദ്ധയോടെ നീങ്ങുന്നു. ഓട്ടോ മൊബൈൽ, ലോഹ ഓഹരികൾ നേട്ടത്തിൽ വ്യാപാരം തുടരുന്നു.
രാവിലെ 10: 15ന് ബി‌എസ്‌ഇ സെൻ‌സെക്‌സ് 21 പോയിന്‍റ് ഉയർന്ന് 40,466 ലെത്തി. നിഫ്റ്റി 11 പോയിന്‍റ് ഉയർന്ന് 11,933ൽ എത്തി.

ഓഹരികളിൽ ഹിൻഡാൽകോ രണ്ട് ശതമാനം ഉയർന്ന് 201.90 രൂപയായി. വെദാന്ത 1.3 ശതമാനം നേട്ടം കൈവരിച്ചു.ടാറ്റാ സ്‌റ്റീൽ 1.2 ശതമാനവും ജെഎസ്‌ഡബ്ല്യു സ്‌റ്റീൽ 0.9 ശതമാനവും ഉയർന്നു.വാഹന നിർമാതാക്കളായ മാരുതി സുസുക്കി രണ്ട് ശതമാനം ഉയർന്നു. ടാറ്റ മോട്ടോഴ്‌സ് 1.7 ശതമാനം, ഐഷർ മോട്ടോഴ്‌സ് 0.9 ശതമാനം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര 0.7 ശതമാനം ഉയർന്നു.സീ എന്റർടൈൻമെന്റ്, യെസ് ബാങ്ക് എന്നിവയും നേട്ടത്തിലാണ്.

എച്ച്സി‌എൽ ടെക്നോളജീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഹിന്ദുസ്ഥാൻ ലിവർ, ഭാരതി ഇൻഫ്രാടെൽ, ഫാർമ മേജർ സിപ്ല എന്നിവ നഷ്‌ടത്തിൽ ആണ്.

Intro:Body:Conclusion:

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.