ETV Bharat / business

ഇ-സിഗരറ്റ് നിരോധന ബിൽ ലോക്‌സഭ പാസാക്കി

author img

By

Published : Nov 27, 2019, 7:05 PM IST

പുതിയ ലഹരിയിൽ നിന്ന് യുവാക്കളെ സംരക്ഷിക്കാൻ ഇത്തരമൊരു നടപടി അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു.

ഇ-സിഗരറ്റ് നിരോധിന ബിൽ
ഇ-സിഗരറ്റ് നിരോധിന ബിൽ ലോകസഭ പാസാക്കി

ന്യൂഡൽഹി: ഇലക്ട്രോണിക് സിഗരറ്റ് നിരോധിക്കുന്നതിനുള്ള ബിൽ ലോക്‌സഭ ബുധനാഴ്‌ച പാസാക്കി. പുതിയ ലഹരിയിൽ നിന്ന് യുവാക്കളെ സംരക്ഷിക്കാൻ ഇത്തരമൊരു നടപടി അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു. ഇതോടെ ഈ സിഗരറ്റ് നിരോധനത്തിനായി സെപ്റ്റംബർ 18 ന് പുറപ്പെടുവിച്ച പ്രത്യേക ഓർഡിനൻസിന് പകരം ഇലക്ട്രോണിക് സിഗരറ്റ് നിരോധന (ഉത്പാദനം, ഉൽപ്പാദനം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം) ബിൽ പുനസ്ഥാപിക്കും.

ഓർഡിനൻസിനെ എതിർക്കാൻ പ്രതിപക്ഷ അംഗങ്ങൾ നൽകിയ നിയമപ്രകാരമുള്ള പ്രമേയം ശബ്‌ദ വോട്ടിന് പരാജയപ്പെട്ടു. പ്രതിപക്ഷ അംഗങ്ങൾ മുന്നോട്ടുവച്ച നിരവധി ഭേദഗതികളും സഭ നിരസിച്ചു. ഇ-സിഗരറ്റിനായി ഉപയോഗിക്കുന്ന നിക്കോട്ടിൻ അർബുദം, ഹൃദ്രോഗങ്ങൾ എന്നിവക്ക് കാരണമാകുമെന്നും കൗമാരക്കാരുടെ തലച്ചോറിനെ വരെ സാരമായി ബാധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇ-സിഗരറ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ധവളപത്രം ഇറക്കിയതും വർധൻ ചൂണ്ടിക്കാട്ടി.

ഇ-സിഗരറ്റ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, വിതരണം, ഗതാഗതം, വിൽപ്പന, സംഭരണം പരസ്യങ്ങൾ എന്നിവ കുറ്റകരവും ജയിൽ ശിക്ഷയും പിഴയും ലഭിക്കുന്നതുമാണ്. ആദ്യ തവണ നിയമലംഘിക്കുന്നവർക്ക് ഒരു വർഷം ജയിൽ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. തുടർന്നും ലംഘിക്കുന്നർക്ക് ഓർഡിനൻസ് അനുസരിച്ച് മൂന്ന് വർഷം വരെ തടവ് അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ചുമത്തപ്പെടും. ഇ-സിഗരറ്റ് സംഭരിക്കുന്നതിനും ആറുമാസം വരെ തടവോ അല്ലെങ്കിൽ 50,000 രൂപ വരെ പിഴ, അല്ലെങ്കിൽ രണ്ടും ഒരുപോലെ ചുമത്തപ്പെടുന്നതുമായ കുറ്റമാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.