ETV Bharat / business

രാജ്യം അതീവ ഗുരുതരാവസ്ഥയിലേക്ക്; സ്ഥിതി 1991ലെ പ്രതിസന്ധിയേക്കാള്‍ ഭയാനകം

author img

By

Published : Jul 24, 2021, 1:41 PM IST

സാമ്പത്തിക ഉദാരവത്കരണം ആരംഭിച്ച് മുപ്പത് വർഷം തികയുന്ന ജൂലൈ 24ന് ഇറക്കിയ പത്രക്കുറിപ്പിലാണ് മൻമോഹൻ സിംഗിന്‍റെ പ്രതികരണം

Dr Manmohan Singh  മൻ‌മോഹൻ സിംഗ്  30 years of liberalization  1991ലെ പ്രതിസന്ധി  covid

ന്യൂഡൽഹി: രാജ്യം നേരിടാൻ പോകുന്നത് 1991നെക്കാൾ വലിയ പ്രതിസന്ധിയാണെന്ന് മുൻ പ്രധാന മന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.മൻമോഹൻ സിങ്. പ്രതിസന്ധിയെ നേരിടാൻ സർക്കാർ ഒരുങ്ങണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്ത് സാമ്പത്തിക ഉദാരവത്കരണം ആരംഭിച്ച് മുപ്പത് വർഷം തികയുന്ന ജൂലൈ 24ന് ഇറക്കിയ പത്രക്കുറിപ്പിലാണ് മൻമോഹൻ സിങിന്‍റെ പ്രതികരണം.

ഡോ. മൻമോഹൻ സിംഗിന്‍റെ പത്രക്കുറിപ്പ്

Also Read: ടെസ്‌ല കാറുകൾ എന്ന് ഇന്ത്യയിലെത്തും; മറുപടിയുമായി എലോണ്‍ മസ്‌ക്

തൊണ്ണൂറ്റിയൊന്നിലെ പരിഷ്കാരങ്ങൾ കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ സർക്കാരുകൾ പിന്തുടർന്നു. അത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 30 കോടി ഇന്ത്യൻ പൗരന്മാർ ദാരിദ്ര്യത്തിൽ നിന്ന് പുറത്തു കടന്നു.

ഈ കാലയളവിൽ കോടിക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെന്നും മൽമോഹൻ സിംഗ് പറഞ്ഞു. 1991ൽ നരസിംഹ റാവു സർക്കാരിൽ മൻമോഹൻ സിംഗ് ധനമന്ത്രിയായിരിക്കെ ആണ് ഇന്ത്യ പുത്തൻ സാമ്പത്തിക പരിഷ്കരണങ്ങളിലേക്ക് കടന്നത്.

കൊവിഡ് ആഘാതം; സംഭവിക്കാൻ പാടില്ലാത്തത്

കൊവിഡ് ഉണ്ടാക്കിയ ആഘാതം രാജ്യത്തെ സാമ്പത്തിക വികസനത്തെ ബാധിച്ചു. പൊതു വിദ്യാഭ്യാസ രംഗവും ആരോഗ്യ രംഗവും പിന്നിലായി. സമ്പത്ത് വ്യവസ്ഥ പുരോഗമിച്ചപ്പോൾ അതിനൊപ്പം ഈ മേഖലകൾ വികസിച്ചില്ല. കൊവിഡിൽ നിരവധി പേർക്ക് ജീവനും തൊഴിലും നഷ്ടപ്പെട്ടു.

അത് സംഭവിക്കാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ആരോഗ്യകരവും മാന്യവുമായ ജീവിതം ഉറപ്പാക്കുന്നതിന് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ മുൻഗണനകൾ പുനർനിർവചിക്കേണ്ടതുണ്ടെന്നും മൻമോഹൻ സിങ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.