ന്യൂഡൽഹി: റോയൽ എൻഫീൽഡിന്‍റെ ഏറ്റവും പുതിയ മോഡലായ മീറ്റിയോർ 350 പുറത്തിറക്കി. 1.76 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് മീറ്റിയോർ 350 ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് പതിപ്പുകളിലായിരിക്കും ലഭിക്കുക. എല്ലാ പതിപ്പുകളിലും അലോയ് വീലുകളും ട്യൂബ്‌ലെസ് ടയറുകളും സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്നത് യാത്രക്കാർക്ക് ദീർഘദൂര യാത്രകൾക്ക് ഏറെ അനുയോജ്യമായിരിക്കും. മീറ്റിയോർ 350 ഫയർബോളിന്‍റെ വില 1,75,817 രൂപയും സ്റ്റെല്ലാറിന്‍റെ വില 1,81,326 രൂപയും സൂപ്പർനോവക്ക് 1,90,536 രൂപയുമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
-
The wait is over. Presenting the all-new Meteor 350. Get ready to create stories at every mile when you explore the open roads with this modern cruiser.
— Royal Enfield (@royalenfield) November 6, 2020 " class="align-text-top noRightClick twitterSection" data="
Visit: https://t.co/jFAZIEVBpD#MissOutOnNothing#Meteor350#CruiseEasy#RoyalEnfield #RidePure #PureMotorcycling pic.twitter.com/GnsKoE2U6S
">The wait is over. Presenting the all-new Meteor 350. Get ready to create stories at every mile when you explore the open roads with this modern cruiser.
— Royal Enfield (@royalenfield) November 6, 2020
Visit: https://t.co/jFAZIEVBpD#MissOutOnNothing#Meteor350#CruiseEasy#RoyalEnfield #RidePure #PureMotorcycling pic.twitter.com/GnsKoE2U6SThe wait is over. Presenting the all-new Meteor 350. Get ready to create stories at every mile when you explore the open roads with this modern cruiser.
— Royal Enfield (@royalenfield) November 6, 2020
Visit: https://t.co/jFAZIEVBpD#MissOutOnNothing#Meteor350#CruiseEasy#RoyalEnfield #RidePure #PureMotorcycling pic.twitter.com/GnsKoE2U6S
349 സിസി എയർ-ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോഡലുകൾക്ക് നൽകിയിരിക്കുന്നത്. ഇതിന് 4,000 ആർപിഎമ്മിൽ 20.2 ബിഎച്ച്പിയും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കുന്നതാണ്. റോയൽ എൻഫീൽഡ് ആപ്പുമായി ബന്ധിപ്പിക്കുന്ന ടേൺ-ബൈ-ടേൺ നാവിഗേഷൻ പോഡായ റോയൽ എൻഫീൽഡ് ട്രിപ്പറുമായാണ് മീറ്റിയോർ വരുന്നത്. നിരവധി പേഴ്‌സണലൈസേഷൻ ഓപ്ഷനുകളും കമ്പനി നൽകുന്നതിലൂടെ ആളുകൾക്ക് ബ്രാൻഡുമായി ഇടപഴകുന്നതിനും അവരുടെ വാഹനവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എന്നിവ മാറ്റുന്നതിനുമായി ഒരു പുതിയ മാർഗം സൃഷ്‌ടിക്കാൻ കമ്പനി ഉദ്ദേശിക്കുന്നുവെന്നും റോയൽ എൻഫീൽഡ് സിഇഒ വിനോദ് കെ ദസാരി പറഞ്ഞു.
മീറ്റിയോർ 350 ബുക്ക് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഒരേസമയം വാർഷിക പരിപാലന കരാറുകൾ, വിപുലീകൃത വാറന്‍റി, റോഡ്സൈഡ് അസിസ്റ്റൻസ് എന്നിവ തിരഞ്ഞെടുക്കാനാകുമെന്നും കമ്പനി അറിയിച്ചു. 1990 കളിൽ സിറ്റിബൈക്കിൽ നിന്ന് ആരംഭിക്കുന്ന റോയൽ എൻഫീൽഡിന്‍റെ ക്രൂയിസറുകളുടെ പാരമ്പര്യത്തിലേക്ക് തണ്ടർബോൾട്ടിനും ലൈറ്റ്‌നിംഗിനും ശേഷമെത്തുന്ന ഏറ്റവും പുതിയ മോഡൽ കൂടിയാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350