ETV Bharat / business

എയര്‍ടെല്‍ 3 ജി സേവനം അവസാനിപ്പിക്കുന്നു - 3ജി

ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ചു

എയര്‍ടെല്‍ 3ജി സേവനം അവസാനിപ്പിക്കുന്നു
author img

By

Published : Aug 2, 2019, 9:08 PM IST

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ 3 ജി സേവനങ്ങള്‍ അവസാനിപ്പാക്കാനൊരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ ഭാരതീയ എയര്‍ടെല്‍. 2020 മാര്‍ച്ച് മാസത്തോടെ സേവനം പൂര്‍ണമായും അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

സെപ്തംബര്‍ മാസത്തോടെ 6, 7 സര്‍ക്കിളുകളിലെ 3ജി സേവനം അവസാനിപ്പിക്കും. പിന്നാലെ മറ്റുള്ള സര്‍ക്കിളുകളും ഇതേ രീതിയില്‍ അവസാനിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. 3ജി സേവനം അവസാനിപ്പിക്കുമെങ്കിലും 2ജി സേവനവും 4ജി സേവനവും തുടരുമെന്ന് കമ്പനി സിഇഒ ഗോപാല്‍ വിട്ടാല്‍ പറഞ്ഞു.

അതേ സമയം ജിയോയുടെ കടന്നു വരവോടെ ജൂണ്‍ ആദ്യ പാദത്തില്‍ എയര്‍ടെല്‍ 2,866 കോടിയുടെ നഷ്ടം നേരിടുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പതിനാല് വര്‍ഷത്തിന് ശേഷം ആദ്യമായാണ് കമ്പനി നഷ്ടം നേരിടുന്നത്. ഇതേ തുടര്‍ന്നാണ് കമ്പനിയുടെ പുതിയ നടപടി എന്നും നിഗമനങ്ങളുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.