ന്യൂഡല്‍ഹി: ബാലക്കോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ തങ്ങളുടെ വ്യോമാര്‍ത്തി അടച്ചത് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് ഭീമമായ നഷ്ടം വരുത്തിയെന്ന് കേന്ദ്ര സിവില്‍ ഏവിയേഷവന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വ്യാഴാഴ്ച ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാന്‍റെ നടപടി മൂലം എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ 15 മിനുറ്റ് അധിക സമയം പറക്കേണ്ടി വരുന്നു. ഇതിനാല്‍ പ്രതിദിനം 13 ലക്ഷം രൂപയുടെ അധിക ചിലവാണ് എയര്‍ ഇന്ത്യ സഹിക്കുന്നത്. എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന് വിമാനങ്ങളുടെ റീ -റൂട്ടിംഗ് കാരണം 22 ലക്ഷം പ്രതിദിനം നഷ്ടം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിലവ് വര്‍ധിച്ചെങ്കിലും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യയുടെ മൊത്തം നഷ്ടം പ്രതിദിനം 6 കോടി രൂപയായി ഉയര്‍ന്നുവെന്നും പുരി കൂട്ടിച്ചേര്‍ത്തു. ബാലക്കോട്ടെ ഇന്ത്യയുടെ പ്രത്യാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 26നാണ് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചത്.