ന്യൂഡൽഹി: ഫാനി ചുഴലിക്കാറ്റിന് ശേഷം ഒഡീഷയ്ക്ക് കാർഷികരംഗത്തുണ്ടായ നഷ്ടം കണക്കാക്കാൻ കേന്ദ്രം ഒഡീഷയിലേക്ക് പ്രത്യേക സംഘത്തെ അയക്കും. ഇതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്നും സംഘം രണ്ട് ദിവസത്തിനുള്ളിൽ ഒഡീഷയിലേക്ക് പുറപ്പെടുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ആയിരക്കണക്കിന് തെങ്ങുകളും മാവുകളും ഫാനി ചുഴലിക്കാറ്റിൽ വേരോടെ പിഴുതെറിയപ്പെട്ടിരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായി ഒരു ലക്ഷത്തിലധികം കൃഷിയിടങ്ങൾ നശിച്ചിക്കുകയും ചെയ്തു. സർക്കാരിന്റെ പ്രാഥമിക വിലയിരുത്തലിൽ ഒഡീഷയിലെ 30 ശതമാനത്തോളം വിളകൾ നശിച്ചതായും കണ്ടെത്തി.