ETV Bharat / briefs

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് മുസ്ലീങ്ങൾ ഉള്ളതിനാലെന്ന് ഒവൈസി

"എവിടെയാണ് ബിജെപി പരാജയപ്പെട്ടത്...? പഞ്ചാബില്‍. ആരാണവിടെയുള്ളത്...? സിഖുകാര്‍. മറ്റിടത്തു ബിജെപി എന്തുകൊണ്ട് തോറ്റു...? അതിനു കാരണം കോണ്‍ഗ്രസ് അല്ല. പ്രാദേശിക പാര്‍ട്ടികളാണ്" - അസദുദ്ദീന്‍ ഒവൈസി (പ്രസിഡന്‍റ് , ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍)

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് 40 ശതമാനംമുസ്ലീങ്ങൾ ഉള്ളതിനാലെന്ന് ഒവൈസി
author img

By

Published : Jun 10, 2019, 10:58 AM IST

ഹൈദരാബാദ്: രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചത് 40 ശതമാനം മുസ്ലീങ്ങൾ ഉള്ളതിനാലാണെന്ന് ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എഐഎംഐഎം) പ്രസിഡന്‍റ് അസദുദ്ദീന്‍ ഒവൈസി. "മുസ്ലീങ്ങൾ രാജ്യത്ത് ആരുടെയും ഔദാര്യത്തില്‍ കഴിയേണ്ടതല്ലെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു. 1947 ആഗസ്ത് 15ന് നമ്മുടെ പൂര്‍വികര്‍ പുതിയ ഇന്ത്യയെ നമുക്ക് നല്‍കി. ആസാദിന്‍റെയും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും അംബേദ്കറുടെയും അവരെ പിന്തുണച്ച കോടിക്കണക്കിന് ആളുകളുടേതുമാണ് ഇന്ത്യ. രാജ്യത്ത് ഞങ്ങള്‍ക്ക് മതിയായ സ്ഥാനം ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ട്. നമുക്ക് ആരുടെയും ഔദാര്യം വേണ്ട. നിങ്ങളുടെ ഔദാര്യത്തില്‍ കഴിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല" - പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ ഒവൈസി പറഞ്ഞു.

"എവിടെയാണ് ബിജെപി പരാജയപ്പെട്ടത്...? പഞ്ചാബില്‍. ആരാണവിടെയുള്ളത്...? സിഖുകാര്‍. മറ്റിടത്തു ബിജെപി എന്തുകൊണ്ട് തോറ്റു...? അതിനു കാരണം കോണ്‍ഗ്രസ് അല്ല, പ്രാദേശിക പാര്‍ട്ടികളാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ അമേഠിയില്‍ തോറ്റു, വയനാട്ടില്‍ ജയിച്ചു" - അദ്ദേഹം പറഞ്ഞു.

Intro:Body:

https://www.aninews.in/news/national/politics/rahul-gandhi-won-in-wayanad-due-to-40-muslim-population-owaisi20190610072006/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.