ETV Bharat / briefs

മോദിയുടെ ആസ്തിയില്‍ വര്‍ധന; യോഗ്യത ബിരുദാനന്തര ബിരുദം

തന്‍റെ പേരില്‍ ക്രിമിനല്‍ കേസൊന്നുമില്ലെന്ന് മോദി സത്യവാങ്മൂലത്തില്‍

മോദിയുടെ ആസ്തിയില്‍ 52% വര്‍ധന;എംഎ ബിരുദധാരി
author img

By

Published : Apr 26, 2019, 8:54 PM IST

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 2.51 കോടി രൂപയുെട ആസ്തിയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തല്‍. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ ആസ്തിയുമുണ്ടെന്നാണ് വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

സ്ഥിരനിക്ഷേപമായി 1.27 കോടി രൂപയാണുള്ളത്. കൈയിൽ പണമായി 38,750 രൂപയുണ്ട്. 1.13 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ അദ്ദേഹത്തിനുണ്ട്. 1.90 ലക്ഷം രൂപയുടെ രണ്ട് ഇന്‍ഷൂറന്‍സ് പോളിസിയാണ് മോദിക്കുള്ളത്. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് പ്രധാന വരുമാന മാര്‍ഗം. മുൻ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നതിനെ അപേക്ഷിച്ച് 52% സ്വത്ത് വർധിച്ചു. സ്വന്തമായി ഭൂമിയോ വാണിജ്യ കെട്ടിടങ്ങളോ ഉള്ളതായി സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ല.

താന്‍ ബിരുദാനന്തരബിരുദം നേടിയെന്നും മോദി പത്രികയില്‍ സൂചിപ്പിക്കുന്നു. 1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. യശോദാബെൻ തന്‍റെ ഭാര്യയാണെന്നും മോദി പറയുന്നു. തനിക്കെതിരെ ഒരു ക്രിമിനല്‍ കേസും നിലവിലില്ലെന്നും നരേന്ദ്ര മോദി ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍ഡിഎയിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

അതേസമയം താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമെന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. ഡല്‍ഹി മുതല്‍ ഭോപ്പാല്‍ വരെ കോണ്‍ഗ്രസിന്റെ അഴിമതി വ്യക്തമാണെന്നും രാജ്യത്തെ നിയമം എല്ലാ ജനങ്ങള്‍ക്കും ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയതെന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.

Intro:Body:

മോദിയുടെ ആസ്തി 2.51 കോടി; വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തരബിരുദം

7-9 minutes

വരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 2.51 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും അടങ്ങിയതാണ് ആസ്തി. 

1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 

അവസാന സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ വരുമാനം 19.92 ലക്ഷം രൂപയായിരുന്നു. 2017- സാമ്പത്തിക വര്‍ഷത്തില്‍ 14.59 ലക്ഷം, 2016-ല്‍ 19.23 ലക്ഷം, 2015-ല്‍ 8.58 ലക്ഷം, 2014-ല്‍ 9.69 ലക്ഷം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വരുമാനം. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാന മാര്‍ഗം.

38,750 രൂപയാണ് കൈയില്‍ പണമായുള്ളത്. 4143 രൂപ ബാങ്ക് അക്കൗണ്ടിലുണ്ട്. എസ്.ബി.ഐയില്‍ ഫിക്‌സഡ് നിക്ഷേപമായി 1.27 കോടി രൂപയുണ്ട്. കൂടാതെ 20000 രൂപയുടെ ബോണ്ടും എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍ 7.61 ലക്ഷം രൂപയുമുണ്ട്. 1.90 ലക്ഷം രൂപയുടെ രണ്ട് ഇന്‍ഷൂറന്‍സ് പോളിസിയാണ് മോദിക്കുള്ളത്. 

1.13 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ അദ്ദേഹത്തിനുണ്ട്. സ്വന്തമായി ഭൂമിയോ വാണിജ്യ കെട്ടിടങ്ങളോ ഉള്ളതായി സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ല. ഗാന്ധി നഗറിലുള്ള വീടിന്റെ 25 ശതമാനമാണ് അദ്ദേഹത്തിന് അവകാശപ്പെട്ടത്. ഇതിന് 1.10 കോടി രൂപ വില കണക്കാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ബാധ്യതയോ ലോണുകളോ അദ്ദേഹത്തിന്റെ പേരിലില്ല. കൂടാതെ ഒരു ക്രിമിനല്‍ കേസും മോദിയുടെ പേരിലില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്‍ഡിഎയിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് മോദി ഇന്ന് വരാണസിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നരേന്ദ്ര മോദിയുടെ വീട്ടിലും റെയ്ഡ് നടത്തണം- പ്രധാനമന്ത്രി

6-7 minutes

സിദ്ധി (മധ്യപ്രദേശ്): താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയതെന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി. 

ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകരാണ്, പിന്നെ എന്തിനാണ് ഞങ്ങളുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. എന്നാല്‍, രാജ്യത്തെ നിയമം എല്ലാ ജനങ്ങള്‍ക്കും ഒരുപോലെയാണ്. ഇനി മോദി എന്തെങ്കിലും തെറ്റു ചെയ്താല്‍ മോദിയുടെ വീട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തും'.- ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനുശേഷം മധ്യപ്രദേശില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡല്‍ഹി മുതല്‍ ഭോപ്പാല്‍ വരെ കോണ്‍ഗ്രസിന്റെ അഴിമതി വ്യക്തമാണ്. നിങ്ങളുടെ ചൗക്കിദാര്‍ എപ്പോഴും ശ്രദ്ധയോടെ ഇരിക്കുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ വിശ്വസ്തരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത പണം രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തിന് വേണ്ടി കരുതിയിരുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

ചില രാഷട്രീയ പ്രവര്‍ത്തകരുടെ വീടുകളില്‍ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമല്ലെന്നും എല്ലാം നിയമത്തിന്റെ വഴിക്കാണ് നടക്കുന്നതെന്നും കഴിഞ്ഞയാഴ്ച ഒരു അഭിമുഖത്തിനിടെ മോദി പറഞ്ഞിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.