ETV Bharat / briefs

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പൂര്‍ണപിന്തുണയുമായി സിപിഎം ജില്ലാ കമ്മിറ്റി

കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന‌് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍.

cpim
author img

By

Published : May 15, 2019, 2:58 PM IST

Updated : May 15, 2019, 6:37 PM IST

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ പ്രതികളായ പാര്‍ട്ടി നേതാക്കള്‍ക്ക് പൂര്‍ണപിന്തുണയുമായി സിപിഎം ജില്ലാ കമ്മിറ്റി. ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പിന്തുണ അറിയിച്ചാണ് ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന‌് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ വലിയ അംഗീകാരമുള്ള ഇരുവരും സുതാര്യമായ ജീവിതത്തിനുടമകളാണെന്നും സംഭവത്തിൽ പാർട്ടിക്കോ നേതാക്കൾക്കോ യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മണികണ്ഠനും സമാന രീതിയിലാണ് പ്രതികരിച്ചത്.

പ്രതികൾക്ക് പിന്തുണയുമായി സിപിഎം

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ പാര്‍ട്ടി പ്രാഥമികാoഗത്വത്തിൽ നിന്നും ഉടനടി പുറത്താക്കിയിരുന്നു. എന്നാല്‍ കേസിൽ പീതാംബരന്‍റെ കൂട്ടു പ്രതികളായി ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും ഉള്‍പ്പെടുമ്പോള്‍ സംഘടനാ നടപടി കൈക്കൊള്ളാതെ ന്യായീകരണവുമായാണ് പാര്‍ട്ടി രംഗത്തെത്തിയത്. അതേ സമയം കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം അട്ടിമറിക്കാനാണ് അറസ്റ്റ് നാടകമെന്ന് കോൺഗ്രസ് ആരോപിച്ചു.

പെരിയ ഇരട്ട കൊലക്കേസ്സിൽ
പ്രതികളായ സി പി എം നേതാക്കൾക്ക് പൂർണ്ണ
പിന്തുണയുമായി ജില്ലാ കമ്മിറ്റി.
സംഭവത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് പാർട്ടി തിരുമാനം . അതേ സമയം കേസ്സിൽ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം അട്ടിമറിക്കാനാണ് 
അറസ്റ്റ് നാടകമെന്നാണ് കോൺഗ്രസ് ആരോപണം.

വി ഒ
കല്യോട്ടെ കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപെടുത്തിയ കേസ്സിൽ ഉൾപ്പെട്ട
ഉദുമ ഏരിയ സെക്രട്ടറി
കെ മണികണ്ടൻ ,ലോക്കൽ സെക്രട്ടറി എൻ ബാലകൃഷണൻ എന്നിവർക്ക് പിന്തുണയുമായി
സി പി എം ജില്ലാ കമ്മിറ്റി രംഗത്തുവന്നു .
കേസ്സിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന‌് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി  . ജനങ്ങൾക്കിടയിൽ വലിയ അംഗീകാരമുള്ള ഇരുവരും സുതാര്യമായ ജീവിതത്തിനുടമകളാണ്.  സംഭവത്തിൽ പാർട്ടിക്കോ നേതാക്കൾക്കോ യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും പ്രസ്താവനയിലൂടെ പറയുന്നു .
ജാമ്യം നേടി പുറത്തിറങ്ങിയ മണികണ്ഠനും സമാന രീതിയിലായിരുന്നു പ്രതികരിച്ചത്

ബൈറ്റ്
മണികണ്ഠൻ

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തെ തള്ളി പറഞ്ഞ സി പി എം കേസിൽ അറസ്റ്റിലായ ലോക്കൽ കമ്മറ്റി അംഗം പീതാംബരനെ  പ്രാഥമികാoഗത്വത്തിൽ നിന്നും ഉടനടി പുറത്താക്കിയിരുന്നു.തെരഞ്ഞെടുപ്പിന് മുൻപ് സി പി എം രാഷ്ട്രീയ പ്രതിരോധം തീർത്തതും  ഈ അച്ചടക്ക നടപടിയിലൂടെയായിരുന്നു. അതേ സമയം ഏരിയ സെക്രട്ടറിയും, ലോക്കൽ സെക്രട്ടറിയും കേസിൽ പീതാംബരന്റ കൂട്ടു പ്രതികളാകുബോൾ സംഘടനാ നടപടി കൈക്കൊള്ളാതെ ന്യായീകരണവുമായി രംഗത്തെത്തിയത് വരും ദിവസങ്ങളിൽ വലിയ ചർച്ച വിഷയമായി മാറും.

Etv ഭാരത്
കാസറഗോഡ്
Last Updated : May 15, 2019, 6:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.