ന്യൂഡൽഹി: രാജ്യത്തെ ടൂറിസം മേഖലക്ക് പുത്തനുണർവേകി കേന്ദ്ര ബജറ്റ്. വിനോദ സഞ്ചാര മേഖലയുടെ ഉയർച്ചക്കായി പുതിയ ആപ്പ് കൊണ്ട് വരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.
ആപ്പില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഏകീകരിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പരമാവധി വിവരങ്ങള്‍ ആപ്പിൽ ഉള്‍ക്കൊള്ളിക്കും. തെരഞ്ഞെടുത്ത 50 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനം നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഒരു ജില്ല ഒരു ഉത്‌പന്നം പദ്ധതി നടപ്പിലാക്കും. ഇതിന് വേണ്ടി സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ ഓഫിസ് സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രാദേശിക ടൂറിസം വികസത്തിനായി 'ദേഖോ അപ്‌നാ ദേശ് പദ്ധതി' നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ്ണ ബജറ്റായിരുന്നു ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്.