ETV Bharat / briefs

ലിറോയ് സാനെ ഇനി ബയേണ്‍ മ്യൂണിക്കിന് സ്വന്തം

2025 ജൂണ്‍ 30 വരെ അഞ്ച് വര്‍ഷത്തെ കരാറാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും എത്തിയ ലിറോയ് സാനെയുമായി ബയേണ്‍ മ്യൂണിക്ക് ഉണ്ടാക്കിയിരിക്കുന്നത്.

leroy sane news bayern munich news ലിറോയ് സാനെ വാര്‍ത്ത ബയേണ്‍ മ്യൂണിക്ക് വാര്‍ത്ത
ലിറോയ് സാനെ
author img

By

Published : Jul 3, 2020, 8:31 PM IST

മ്യൂണിക്ക്: ജര്‍മന്‍ മധ്യനിര താരം ലിറോയ് സാനെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും കൂടുമാറി ബയേണ്‍ മ്യൂണിക്കില്‍. താരം ക്ലബിന്‍റെ ഭാഗമായെന്ന് ബയേണ്‍ മ്യൂണിക്കാണ് പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷത്തെ കരാറാണ് സാനെയുമായി ബയേണ്‍ ഉണ്ടാക്കിയിരിക്കുന്നത്. 2025 ജൂണ്‍ 30 വരെയാണ് കരാര്‍. 50 മില്യണ്‍ പൗണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്ക് നല്‍കിയാണ് സാനയെ ബയേണ്‍ സ്വന്തമാക്കിയതെന്നാണ് സൂചന.

കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബയേണിന്‍റെ ഭാഗമായതെന്ന് ലിറോയ് സാനെ പ്രതികരിച്ചു. 2016ലാണ് സാനെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഭാഗമാകുന്നത്. പെപ്പ് ഗാര്‍ഡിയോളക്ക് കീഴില്‍ അദ്ദേഹം 2018ലും 2019ലും സിറ്റിക്ക് വേണ്ടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സ്വന്തമാക്കി. കൂടാതെ എഫ്എ കപ്പ്, ലീഗ് കപ്പ്, കമ്മ്യൂണിറ്റി ഷീല്‍ഡ് എന്നിവയും സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി 135 മത്സരങ്ങളില്‍ നിന്നായി 39 ഗോളുകളും നേടിയിട്ടുണ്ട്. അതേസമയം ജര്‍മന്‍ ബുണ്ടസ് ലീഗയിലെ നിലവിലെ ചാമ്പ്യന്‍മാരെന്ന നിലയില്‍ ബയേണ്‍ മ്യൂണിക്കിന് വലിയ പ്രതീക്ഷകളാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.