കല്ല്യാശ്ശേരി: പുതിയങ്ങാടിയിലെ കള്ളവോട്ട് കേസിൽ ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസും ആഷിഖുമുൾപ്പടെ മൂന്ന് പേർ കലക്ടർക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും. കല്യാശ്ശേരി പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ 69, 70 ബൂത്തുകളിൽ ലീഗ് പ്രവർത്തകർ കള്ള വോട്ട് ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരിൽ നിന്നും മൊഴിയെടുത്തത്.
കല്ല്യാശ്ശേരി കള്ളവോട്ട് കേസ്: ലീഗ് പ്രവര്‍ത്തകര്‍ മൊഴി നല്‍കി - പുതിയങ്ങാടി
മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും.
kalliasseri
കല്ല്യാശ്ശേരി: പുതിയങ്ങാടിയിലെ കള്ളവോട്ട് കേസിൽ ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസും ആഷിഖുമുൾപ്പടെ മൂന്ന് പേർ കലക്ടർക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും. കല്യാശ്ശേരി പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ 69, 70 ബൂത്തുകളിൽ ലീഗ് പ്രവർത്തകർ കള്ള വോട്ട് ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരിൽ നിന്നും മൊഴിയെടുത്തത്.
കല്യാശ്ശേരി പുതിയങ്ങാടിയിലെ കള്ളവോട്ട് കേസിൽ ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസും , ആഷിഖുമുൾപ്പടെ മൂന്ന് പേർ
കളക്ടർക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് കൈമാറും . ഹിയറിങ്ങിൽ ഹാജരാകാത്ത പുതിയങ്ങാടി സ്വദേശി അബ്ദുൾ സമദിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും..
വി ഒ
കല്യാശേരി പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ 69,70 ബൂത്തുകളിൽ ലീഗ് പ്രവർത്തകർ കള്ള വോട്ട് ചെയ്‌തെന്ന പരാതിയിലാണ് ആരോപണ വിധേയരിൽ നിന്നും മൊഴി എടുത്തത്. കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ലീഗ് പ്രവർത്തകരായ ഫായിസും ആഷിക്കും രണ്ടു തവണ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. സെക്ടറൽ ഓഫീസർ കൂടിയായ വില്ലജ് ഓഫീസർ രണ്ടു പേരെയും ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു. തുടർന്നാണ് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയത്. ഈ രണ്ടു പേരിൽ നിന്നും മൊഴി എടുത്ത ശേഷം
പുതിയങ്ങാടിയിലെ അബ്ദുൽ സമദ്, കെ മുഹമ്മദ് എന്നിവർക്ക് കൂടി ഹിയറിങിന് ഹാജരാകാൻ നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ മുഹമ്മദ് മാത്രമാണ് ഹാജരായത്. നോട്ടീസ് കൈപ്പറ്റാത്ത അബ്ദുൾ സമദിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ബൈറ്റ് - ഡോ.ഡി.സജിത് ബാബു., ജില്ലാ കളക്ടർ
മുഹമ്മദും രണ്ടു വട്ടം ബൂത്തിൽ എത്തിയതായി ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റാത്ത അബ്ദുൽ സമദ് എം എസ് എഫ് മുൻ സംസ്ഥാന ഭാരവാഹിയും കെ എം സി സി ചൂട്ടാട് ശാഖാ പ്രസിഡന്റുമാണ്. ദൃശ്യങ്ങൾ പരിശോധിച്ചതിന്റെയും മൊഴിയെടുത്തതിന്റെയും വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് കള്ളവോട്ട് കേസിൽമുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കും .
അതേ സമയം തൃക്കരിപ്പൂർ മണ്ഡലത്തിലെ 48 ആം ബൂത്തിലെ കള്ളവോട്ട് പരാതിയിലുള്ള അന്വേഷണ റിപ്പോർട്ടിൻമേൽ എൽ ഡി.എഫ് പ്രവർത്തകൻ ശ്യാംകുമാറിനെതിരെ കേസെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി.
ഇടിവി ഭാരത്
കാസർകോട്
Last Updated : May 2, 2019, 11:42 PM IST