കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലുണ്ടായ കാട്ടുതീയിൽ മൂന്ന് മരണം. ആയിര കണക്കിന് ആളുക്കൾ വീടുകളിൽ നിന്നും പലായനം ചെയ്തു. രണ്ടുപേരെ ഒരിടത്തും മറ്റൊരാളെ മറ്റൊരിടത്തുമാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബ്യൂട്ട് കൗഡി ഷെരീഫ് കോറി ഹോണിയ പറഞ്ഞു.
നല്ല കാറ്റ് ഉള്ളത് കൊണ്ട് തീ അതിവേഗം പടരുന്നു. ഇരുപത്തിയഞ്ച് മൈലോളം ഏരിയ കത്തി നശിച്ചു. നൂറോളം വീടുകൾ അഗ്നിക്കിരയായി. കൊളറാഡോ ഭഗത്തുണ്ടായ വായു സ്ഫോടനം കൊളറാഡോയിലും മൊണ്ടാനയിലും കാട്ടുതീ മന്ദഗതിയിലാക്കാൻ സഹായിച്ചു. ഓഗസ്റ്റ് പകുതി മുതൽ, കാലിഫോർണിയയിൽ ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 3,60ലധികം റെഡ് വുഡ് മരങ്ങൾ നശിക്കുകയും ചെയ്തു.