മുംബൈ: സെർവർ തകരാറായതിനാല്‍ എയർ ഇന്ത്യയുടെ പ്രവർത്തനങ്ങൾ അഞ്ചു മണിക്കൂറോളം സ്തംഭിച്ചു. ഇന്നലെ അര്‍ധ രാത്രയോടെയാണ് സെര്‍വറുകള്‍ തകരാറിലായത്. രാവിലെ 8.45 ഒടെ പ്രവർത്തനങ്ങൾ പൂര്‍വ്വസ്ഥിതിയിലായി.
സെർവറിലുണ്ടായ അപാകത നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. 155 വിമാനങ്ങൾ വൈകുകയും 18 വിമാനങ്ങൾ പുനഃക്രമീകരിക്കുകയും ചെയ്തു.
സെർവർ തകരാർ ദേശീയ-രാജ്യന്തര സർവ്വീസുകളെ ബാധിച്ചു. യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടിൽ എയർ ഇന്ത്യ വക്താവ് ക്ഷമാപണം നടത്തി. സെർവറില്‍ ഇനിയും ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കുമെന്ന് എയർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അശ്വനി ലോഹാനി പറഞ്ഞു.