ETV Bharat / bharat

സൈകൊവ്-ഡിയുടെ അടിയന്തര ഉപയോഗ അനുമതി തേടി സൈഡസ് കാഡില

സൈകൊവ്-ഡി മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി. രണ്ടാമത്തെ തദ്ദേശീയ കൊവിഡ് വാക്‌സിൻ കൂടിയാണ് സൈകൊവ്-ഡി.

zydus cadila  zydus cadila emergency use  zydus cadila emergency use nod covid vaccine  Drugs Controller General of India  ZyCoV-D vaccine  indian covid vaccine  സൈകൊവ്-ഡി  സൈകൊവ്-ഡി വാക്‌സിൻ  ടെ അടിയന്തര ഉപയോഗ അനുമതി തേടി സൈഡസ് കാഡില  സൈഡസ് കാഡില  സൈകൊവ്-ഡി അനുമതി  സൈകൊവ്-ഡി വാർത്തകൾ
സൈകൊവ്-ഡിയുടെ അടിയന്തര ഉപയോഗ അനുമതി തേടി സൈഡസ് കാഡില
author img

By

Published : Jul 1, 2021, 10:27 AM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സൈകൊവ്-ഡിയുടെ നിർമാണ കമ്പനി അടിയന്തര ഉപയോഗ അനുമതിക്കായി ഡിസിജിഐയെ സമീപിച്ചു. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനാണ് സൈകൊവ്-ഡി. വാക്‌സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയെന്നും ഡിസിജിഐക്ക് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ഡിഎൻഎ വാക്‌സിനാണ് സൈകൊവ്-ഡി. അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിക്കുന്ന രണ്ടാമത്തെ തദ്ദേശീയ കൊവിഡ് വാക്‌സിൻ കൂടിയാണ് സൈകൊവ്-ഡി.

സൈകൊവ്-ഡി വാക്‌സിൻ

വൈറസിന്‍റെ ഡിഎൻഎ കണ്ടെത്തി ആന്‍റിബോഡി ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വാക്സിന്‍റെ മൂന്നാം ഘട്ട ട്രയലിൽ 28,000 സന്നദ്ധരായ ആളുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ അഭിപ്രായപ്പെട്ടിരുന്നു.

ബയോടെക്നോളജി വകുപ്പിന്‍റെ ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്‍റെ ഭാഗമായി ദേശീയ ബയോഫാർമ മിഷന്‍റെ പിന്തുണയോടെയാണ് സൈഡസ് കാഡില സൈകൊവ്-ഡി വാക്‌സിൻ വികസിപ്പിക്കുന്നത്.

നിലവിൽ ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ, ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ്, റഷ്യയുടെ സ്പുട്നിക്-വി എന്നിവയ്ക്കാണ് രാജ്യത്ത് ഉപയോഗാനുമതി ഉള്ളത്.

READ MORE: സൈകൊവ്-ഡി : എട്ട് ദിവസത്തിനകം അടിയന്തര ഉപയോഗ അനുമതി തേടും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.