ETV Bharat / bharat

'പുഷ്‌പ' മോഡല്‍ കൊലപാതക ശ്രമം; ഭര്‍ത്താവിന്‍റെ കഴുത്തറുത്ത് യുവതി, സംഭവം തെലങ്കാനയില്‍ - തെലങ്കാന യുവതി ഭര്‍ത്താവ് കഴുത്തറത്തു

ഞായറാഴ്‌ച അർധരാത്രി വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന യുവതി പെട്ടെന്ന് വീടിനുള്ളിലേക്ക് പ്രവേശിച്ച് ബ്ലേഡ്‌ കൊണ്ട് ഭര്‍ത്താവിന്‍റെ കഴുത്ത് മുറിക്കുകയായിരുന്നു.

woman slits husband throat in telangana  woman tries to kill husband in telangana  hanamkonda woman slits husband throat  ഭര്‍ത്താവിന്‍റെ കഴുത്തറത്ത് യുവതി  തെലങ്കാന യുവതി ഭര്‍ത്താവ് കഴുത്തറത്തു  ഹനംകൊണ്ട യുവതി കൊലപാതക ശ്രമം
'പുഷ്‌പ' മോഡല്‍ കൊലപാതക ശ്രമം; ഭര്‍ത്താവിന്‍റെ കഴുത്തറുത്ത് യുവതി, സംഭവം തെലങ്കാനയില്‍
author img

By

Published : Apr 25, 2022, 7:34 PM IST

ഹനംകൊണ്ട (തെലങ്കാന): തെലങ്കാനയില്‍ ഭർത്താവിന്‍റെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവതി. ഹനംകൊണ്ട ജില്ലയിലെ പാസരഗൊണ്ടയിലാണ് സംഭവം. പാസരഗൊണ്ട സ്വദേശി രാജുവിനെയാണ് ഭാര്യ അര്‍ച്ചന ബ്ലേഡ്‌ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഞായറാഴ്‌ച അര്‍ധരാത്രി വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന അര്‍ച്ചന പെട്ടെന്ന് വീടിനുള്ളിലേക്ക് പ്രവേശിച്ച് ബ്ലേഡ്‌ കൊണ്ട് രാജുവിന്‍റെ കഴുത്ത് മുറിക്കുകയായിരുന്നു. രാജു നിലവിളിച്ചതിനെ തുടര്‍ന്ന് അര്‍ച്ചന ഉടന്‍ മറ്റൊരു മുറിയില്‍ കയറി വാതിലടച്ചു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടന്‍ വാരങ്കലിലുള്ള എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഒരു മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

അര്‍ച്ചനക്കെതിരെ രാജുവിന്‍റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. രാജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു.

Also read: മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെ സക്രൂഡ്രൈവര്‍ കൊണ്ട് കഴുത്തില്‍ കുത്തി കൊന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.