ETV Bharat / bharat

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ വിവാദ പരാമർശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി - Karur Lawyers whatsapp group

ഗ്രൂപ്പ് അംഗങ്ങൾ നടത്തുന്ന അഭിപ്രായങ്ങൾ അഡ്‌മിൻ നിരീക്ഷിക്കണമെന്നും കോടതി

Madras High Court on WhatsApp group admin  defamatory remarks in WhatsApp group  വാട്‌സ് ആപ്പ് ഗ്രൂപ്പിലെ പരാമർശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി  വാട്‌സ് ആപ്പിലെ വിവാദ പോസ്റ്റുകൾക്ക് അഡ്‌മിൻ കുറ്റക്കാരനല്ല  കരൂർ അഭിഭാഷകർ വാട്‌സ് ആപ്പ് ഗ്രൂപ്പ്  Karur Lawyers whatsapp group
വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ വിവാദ പരാമർശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; മദ്രാസ് ഹൈക്കോടതി
author img

By

Published : Dec 25, 2021, 10:54 PM IST

ചെന്നൈ: അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന വിവാദപരമോ അപകീർത്തികരമോ ആയ പരാമർശങ്ങൾക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്‌മിനെ ഉത്തരവാദിയാക്കരുതെന്ന്‌ മദ്രാസ് ഹൈക്കോടതി. കരൂർ ജില്ലയിലെ അഭിഭാഷകനായ രാജേന്ദ്രൻ നൽകിയ ഹർജിയിൽ വിധി പറയുകയായിരുന്നു കോടതി.

ഹർജിക്കാരനായ രാജേന്ദ്രൻ 'കരൂർ അഭിഭാഷകർ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്‌മിനായിരുന്നു. ഈ ഗ്രൂപ്പിലെ ഒരംഗം വിവാദപരവും വർഗീയപരവുമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്‌തു. ഇതേത്തുടർന്നുള്ള പരാതിയിൽ ഗ്രൂപ്പ് അഡ്‌മിനായ രാജേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഇതിനെതിരെയാണ് ഇയാൾ ഹൈക്കോടതിയുടെ മധുര ബഞ്ചിനെ സമീപിച്ചത്.

വിവാദ പരാമർശങ്ങൾ പോസ്റ്റ് ചെയ്‌തയാളെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്‌തുവെന്നും താൻ ഗ്രൂപ്പിന്‍റെ അഡ്‌മിൻ മാത്രമാണെന്നും രാജേന്ദ്രൻ കോടതിയിൽ വാദിച്ചു. അതിനാൽ തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു.

ALSO READ: ജനുവരി 3 മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ; രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി

അതേസമയം ഗ്രൂപ്പിലെ എല്ലാത്തരം ആശയവിനിമയങ്ങൾക്കും ഗ്രൂപ്പ് അഡ്മിനെ ഉത്തരവാദിയാക്കരുതെന്ന് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ചൂണ്ടിക്കാട്ടി. അംഗങ്ങൾ പോസ്‌റ്റ് ചെയ്‌ത ഉള്ളടക്കത്തിൽ മാറ്റം വരുത്തലും എഡിറ്റ് ചെയ്യലും ഓഡിറ്റ് ചെയ്യലും അഡ്‌മിന്‍റെ ചുമതല്ല. എന്നിരുന്നാലും ഗ്രൂപ്പ് അംഗങ്ങൾ നടത്തുന്ന അഭിപ്രായങ്ങൾ അഡ്‌മിൻ നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു.

കൂടാതെ ഗ്രൂപ്പ് അംഗത്തിന്‍റെ വിവാദ പരാമർശങ്ങൾക്ക് അഡ്‌മിൻ ഇനി ഉത്തരവാദിയാകില്ലെന്ന ബോംബെ ഹൈക്കോടതി വിധിയും ജഡ്‌ജി ഉദ്ധരിച്ചു. വിവാദ പോസ്റ്റുമായി ബന്ധമില്ലെങ്കിൽ ഹര്‍ജിക്കാരന്‍റെ പേര് കേസിൽ നിന്ന് നീക്കം ചെയ്യാനും കോടതി വിധിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.