ETV Bharat / bharat

വാട്‌സ്‌ആപ്പ് ചാറ്റിൽ ബോംബർ എന്ന് ഉപയോഗിച്ചു ; മംഗളൂരു മുംബൈ വിമാനം വൈകിയത് ആറ് മണിക്കൂര്‍

വിമാനത്തിലുണ്ടായിരുന്ന യാത്രികൻ സുഹൃത്തിന് തമാശയ്ക്കയച്ച മെസേജാണ് സഹയാത്രികയിൽ പരിഭ്രാന്ത്രി പടർത്തിയത്. ഒടുവിൽ റണ്‍വേയിൽ നിന്ന് വിമാനം തിരികെയെത്തിച്ച് കർശന പരിശോധനകൾക്ക് ശേഷം മുംബൈയിലേക്ക് പറക്കുകയായിരുന്നു

WhatsApp chatting created anxiety flight stop in Mangaluru airport  WhatsApp chatting created anxiety at Mangaluru airport  Mangaluru airport  മംഗളൂരു വിമാനത്താവളം  മംഗളൂരു വിമാനത്താവളത്തിൽ പരിഭ്രാന്തി പടർത്തി വാട്‌സ്ആപ്പ് ചാറ്റ്  വിമാനത്തിൽ പരിഭ്രാന്തി പടർത്തി വാട്‌സ്ആപ്പ് ചാറ്റ്  മംഗളൂരു മുംബൈ വിമാനം വൈകിയത് ആറ് മണിക്കൂറോളം
വാട്‌സ്‌ആപ്പ് ചാറ്റിൽ 'ബോംബർ' എന്ന വാക്കുപയോഗിച്ചു; മംഗളൂരു-മുംബൈ വിമാനം വൈകിയത് ആറ് മണിക്കൂറോളം
author img

By

Published : Aug 14, 2022, 10:38 PM IST

മംഗളൂരു : സുഹൃത്തുക്കൾ തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് സഹയാത്രിക സംശയിച്ചതിനെത്തുടര്‍ന്ന് മംഗളൂരു-മുംബൈ വിമാനം വൈകിയത് ആറ് മണിക്കൂര്‍. വിമാനത്തിലുണ്ടായിരുന്ന യാത്രികൻ സുഹൃത്തിന് തമാശയ്ക്കയച്ച മെസേജ് കണ്ട അടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന സ്‌ത്രീ വിമാനത്തിന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ജീവനക്കാരെ അറിയിച്ചതിനെത്തുടർന്നാണ് വിമാനം പരിശോധയ്‌ക്കായി തിരികെ എത്തിച്ചത്. ഒടുവിൽ കർശന പരിശോധനകൾക്ക് ശേഷം വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു.

സംഭവം ഇങ്ങനെ : മംഗളൂരു വിമാനത്താവളത്തിൽ വച്ച് അവിചാരിതമായി കണ്ടുമുട്ടിയതായിരുന്നു സുഹൃത്തുക്കളായ യുവാവും യുവതിയും. യുവാവ് മുംബൈയിലേക്കും യുവതി ബെംഗളൂരുവിലേക്കും പോകാനെത്തിയതായിരുന്നു. വിമാനത്തിൽ പ്രവേശിച്ച ശേഷം ഇരുവരും പരസ്‌പരം ചാറ്റ് ചെയ്യാൻ തുടങ്ങി. ഇതിനിടെ യുവാവ് ചാറ്റിൽ 'ബോംബർ' എന്ന വാക്ക് ഉപയോഗിച്ചു. ഇത് യുവാവിന്‍റെ അടുത്ത സീറ്റിലെ യാത്രക്കാരി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

മെസേജ് വായിച്ച യുവതി ഉടൻ തന്നെ എയർലൈൻ ജീവനക്കാരെ വിമാനത്തിന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അറിയിക്കുകയായിരുന്നു. ജീവനക്കാർ പ്രശ്‌നം പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്‌തു. പിന്നാലെ പരിശോധനകൾക്കായി വിമാനം റണ്‍വേയിൽ നിന്ന് തിരികെ ഐസൊലേഷൻ ബേയിലേക്ക് എത്തിക്കുകയായിരുന്നു.

പിന്നാലെ യാത്രക്കാരുടെ ഹാൻഡ് ബാഗേജുകളും ചെക്ക് ഇൻ ബാഗേജുകളും വിശദമായി പരിശോധിച്ചു. തുടർന്ന് യാത്രക്കാരെ തിരികെ അറൈവൽ ഹാളിലേക്ക് കൊണ്ടുവന്ന് എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷം വൈകുന്നേരം 5 മണിയോടെയാണ് വിമാനം പുറപ്പെട്ടത്. 186 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അതേസമയം യുവാവിനെയും യുവതിയെയും സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.