ETV Bharat / bharat

Salman Khan drives auto rickshaw : ഓട്ടോ റിക്ഷ ഓടിച്ച്‌ സല്‍മാന്‍ ഖാന്‍; വീഡിയോ വൈറല്‍ - Salman Khan viral video

Salman Khan drives auto rickshaw : മഹാരാഷ്‌ട്രയിലെ പന്‍വേലിലൂടെ ഓട്ടോ റിക്ഷ ഓടിക്കുന്ന സല്‍മാന്‍ ഖാന്‍റെ വീഡിയോ ആണിപ്പോള്‍ ഇന്‍റര്‍നെറ്റ്‌ ലോകത്ത്‌ തംരംഗമാകുന്നത്.

Salman Khan drives auto rickshaw  ഓട്ടോ റിക്ഷ ഓടിച്ച്‌ സല്‍മാന്‍ ഖാന്‍  Salman Khan viral video  Salman Khan celebrates 56th birthday
Salman Khan drives auto rickshaw : ഓട്ടോ റിക്ഷ ഓടിച്ച്‌ സല്‍മാന്‍ ഖാന്‍; വീഡിയോ വൈറല്‍
author img

By

Published : Dec 30, 2021, 4:29 PM IST

മുംബൈ: ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു അവസരവും ബോളിവുഡ്‌ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ പാഴാക്കാറില്ല. മഹാരാഷ്‌ട്രയിലെ പന്‍വേല്‍ തെരുവിലൂടെ ഓട്ടോ റിക്ഷ ഓടിക്കുന്ന സല്‍മാന്‍ ഖാന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സല്‍മാന്‍റെ ഈ ഓട്ടോ-റിക്ഷ ഓട്ടം നിമിഷ നേരം കൊണ്ടാണ് ജനശ്രദ്ധയാകര്‍ഷിച്ചത്‌.

Salman Khan drives auto rickshaw : ഓട്ടോ റിക്ഷ ഓടിച്ച്‌ സല്‍മാന്‍ ഖാന്‍; വീഡിയോ വൈറല്‍

Salman Khan drives auto rickshaw : അപ്രതീക്ഷിതമായി തെരുവിലൂടെ ഓട്ടോയില്‍ പോകുന്ന താരത്തെ കണ്ട്‌ ആരാധകരിലൊരാള്‍ പകര്‍ത്തിയ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നീല ടീ-ഷര്‍ട്ടും തൊപ്പിയുമണിഞ്ഞാണ് താരം ഓട്ടോ ഓടിക്കുന്നത്‌.

Salman Khan viral video : നിരവധി പോസിറ്റീവ്‌ കമന്‍റുകളാണ് താരത്തിന്‍റെ ഈ വീഡിയോക്ക്‌ ലഭിച്ചിരിക്കുന്നത്. 'ഹഹഹ സല്ലു ഭായ്‌ റോക്ക്‌സ്‌' -എന്നാണ് ഒരാള്‍ കുറിച്ചത്. 'എത്രത്തോളം ഡൗണ്‍ ടു എര്‍ത്ത്‌ ആയിട്ടുള്ള ഒരു വ്യക്തിയാണ് ഇദ്ദേഹം' എന്ന് മറ്റൊരാളും കുറിച്ചു.

Salman Khan celebrates 56th birthday : അടുത്തിടെയാണ് താരം തന്‍റെ 56ാമത്‌ പിറന്നാള്‍ ആഘോഷിച്ചത്‌. പന്‍വേലിലെ അദ്ദേഹത്തിന്‍റെ ഫാം ഹൗസിലായിരുന്നു ആഘോഷം. പിറന്നാളാഘോഷിക്കാനെത്തിയ അദ്ദേഹത്തെ പിറന്നാള്‍ തലേന്ന്‌ പാമ്പ്‌ കടിച്ചത്‌ വലിയ വാര്‍ത്തയായിരുന്നു. പാമ്പ്‌ കടിയേറ്റ താരത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിപരുന്നു.

മൂന്ന്‌ തവണയാണ് താരത്തെ പാമ്പ്‌ കടിച്ചത്‌. വിഷമുള്ള പാമ്പല്ല തന്നെ കടിച്ചതെന്ന് ആശുപത്രി വിട്ട ശേഷം താരം മാധ്യമങ്ങളോട്‌ വ്യക്തമാക്കിയിരുന്നു.

'കഭി ഈദ്‌ കഭി ദിവാലി', 'നോ എന്‍ട്രി 2' എന്നീ സിനിമകളുടെ തിരക്കിലാണിപ്പോള്‍ താരം. 'ബജ്‌റംഗീ ഭായ്‌ജാന്‍' രണ്ടാം ഭാഗത്തെ കുറിച്ചും അടുത്തിടെ താരം ആരാധകര്‍ക്ക്‌ ഉറപ്പ്‌ നല്‍കിയിരുന്നു. 'കഭി ഈദ്‌ കഭി ദിവാലി', 'നോ എന്‍ട്രി 2' എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 'ബജ്‌റംഗീ ഭായ്‌ജാനി'ലേക്ക്‌ കടക്കുമെന്നും സല്‍മാന്‍ ഖാന്‍ അറിയിച്ചിരുന്നു.

2015ല്‍ പുറത്തിറങ്ങിയ 'ബജ്റംഗീ ഭായ്‌ജാന്‍റെ' രണ്ടാം ഭാഗത്തിന് 'പവന്‍പുത്ര ഭായ്‌ജാന്‍' എന്നാകും ടൈറ്റില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കുന്നത് പ്രമുഖ തിരക്കഥാകൃത്ത്‌ കെ.വി വിജയേന്ദ്ര പ്രസാദാണ്‌. പ്രശസ്‌ത സംവിധായകന്‍ ആര്‍.ആര്‍.രാജമൗലിയുടെ പിതാവാണ് കെ.വി. വിജയേന്ദ്ര പ്രസാദ്‌.

Also Read : Celebrity weddings of 2021 : വരുണ്‍ ധവാന്‍ മുതല്‍ കത്രീന വിക്കി വരെ; 2021 ലെ താര വിവാഹങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.