ETV Bharat / bharat

വേർപിരിയൽ അഭ്യൂഹങ്ങൾക്കിടെ ഒന്നിച്ച് അത്താഴം കഴിച്ച് വിജയ് ദേവരകൊണ്ടയും രശ്‌മികയും; വീഡിയോ വൈറല്‍ - വീഡിയോ വൈറല്‍

തെലുഗു സൂപ്പര്‍താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും വേർപിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ ഹൈദരാബാദിലെ ഒരു റെസ്‌റ്റോറന്‍റില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Vijay Deverakonda  Rashmika Mandanna  Vijay Deverakonda and Rashmika Mandanna  Vijay Deverakonda Rashmika spotted together  Vijay Deverakonda Rashmika dining together  Vijay Deverakonda Rashmika breakup  വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും  വിജയ്‌ ദേവരകൊണ്ട  രശ്‌മിക മന്ദാന  ഗീത ഗോവിന്ദം  ഡിയർ കോമ്രേഡ്  Ranbir Kapoor  Animal  Kushi  Samantha Ruth Prabhu  VD12  Mrunal Takur  ദേവരകൊണ്ടയും രശ്‌മികയും  വീഡിയോ വൈറല്‍  video viral
വേർപിരിയൽ അഭ്യൂഹങ്ങൾക്കിടെ ഒന്നിച്ച് അത്താഴം കഴിച്ച് ദേവരകൊണ്ടയും രശ്‌മികയും; വീഡിയോ വൈറല്‍
author img

By

Published : Jun 24, 2023, 5:31 PM IST

ആരാധകരുടെ പ്രിയ താരജോഡികളാണ് വിജയ്‌ ദേവരകൊണ്ടയും രശ്‌മിക മന്ദാനയും Vijay Deverakonda and Rashmika Mandanna. 'ഗീത ഗോവിന്ദം', 'ഡിയർ കോമ്രേഡ്' തുടങ്ങി ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ചെത്തിയതോടെ വിജയ്‌ - രശ്‌മിക കെമിസ്‌ട്രി ആരാധകര്‍ ഏറ്റെടുക്കാന്‍ തുടങ്ങി. ബിഗ്‌ സ്‌ക്രീനിലെ മികച്ച ജോഡികളായാണ് വിജയ്‌ ദേവരകൊണ്ടയെയും രശ്‌മിക മന്ദാനയെയും കാണുന്നത്.

സിനിമയ്‌ക്ക് പുറത്ത് ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇക്കാര്യം താരങ്ങള്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. രശ്‌മികയും വിജയ്‌ ദേവരകൊണ്ടയും ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ പലകുറി പ്രചരിക്കുമ്പോഴും തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ഇരുവരുടെയും മറുപടി. എന്നാല്‍ രശ്‌മികയും ദേവരകൊണ്ടയും തമ്മില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമല്ല, ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

ഇപ്പോഴിതാ ഇരുവരും ഒരു റെസ്‌റ്റോറന്‍റില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദേവരകൊണ്ടയുടെയും രശ്‌മികയുടെയും വേർപിരിയലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു റെസ്‌റ്റോറന്‍റില്‍ നിന്നുള്ള താരങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

ഇൻസ്‌റ്റഗ്രാമില്‍ ഒരു ഫാൻ പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിജയ്‌യും രശ്‌മികയും അവരുടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതും വീഡിയോയില്‍ കാണാം. വിജയുടെ ഇളയ സഹോദരൻ ആനന്ദും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയയിലെ നിരവധി ഫാൻ പേജുകളിൽ ഈ വീഡിയോ പ്രചരിക്കുകയാണ്. വിജയ്‌യുടെയും രശ്‌മികയുടെയും വേര്‍പിരിയല്‍ വാര്‍ത്തയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ച ശേഷം ഇരുവരെയും ഒന്നിച്ച് കണ്ടതില്‍ സന്തോഷമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

വീഡിയോയ്‌ക്ക് താഴെ നിരവധി കമന്‍റുകള്‍ പങ്കുവച്ച് ആരാധകരും ഒഴുകിയെത്തി. തങ്ങളുടെ പ്രിയ താരങ്ങളെ ഒന്നിച്ച് കണ്ടതിന്‍റെ ആവേശം പ്രകടിപ്പിച്ചാണ് പല ആരാധകരും രംഗത്തെത്തിയത്. 'കൊള്ളാം. ഇത് കാണുമ്പോൾ ഹൃദയത്തിന് ആശ്വാസം ലഭിക്കുന്നു' -ഒരു ആരാധകന്‍ കുറിച്ചു. 'ഹേ, ഇവര്‍ ഇതിനോടകം തന്നെ ഞങ്ങളുടെ വിറോഷ് VIROSH ആണ് - പെര്‍ഫക്‌ട്‌ കപ്പിള്‍.' -മറ്റൊരാള്‍ കുറിച്ചു. 'നല്ല വാർത്ത. അവർ എപ്പോഴും ഒരുമിച്ചായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' -മറ്റൊരു ആരാധകന്‍ കുറിച്ചു.

അടുത്തിടെ ഇരുവരും ഒന്നിച്ച് മാലിദ്വീപില്‍ അവധി ആഘോഷിച്ച വാര്‍ത്തകളും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാലിദ്വീപിലേക്കുള്ള യാത്രയില്‍ ഇരുവരെയും മുംബൈ വിമാനത്താവളത്തില്‍ വച്ച് കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

അതേസമയം രണ്‍ബീര്‍ കപൂറിനൊപ്പമുള്ള Ranbir Kapoor ബോളിവുഡ് ചിത്രം 'അനിമല്‍' Animal ആണ് രശ്‌മിക മന്ദാനയുടെ ഏറ്റവും പുതിയ ചിത്രം. സന്ദീപ് റെഡ്ഡി വംഗ ആണ് 'അനിമലി'ന്‍റെ സംവിധാനം. 'കുഷി' Kushi എന്ന സിനിമയുടെ തിരക്കിലാണ് വിജയ് ദേവരകൊണ്ട. സാമന്ത റൂത്ത് പ്രഭുവാണ് Samantha Ruth Prabhu ചിത്രത്തില്‍ വിജയ്‌യുടെ നായികയായെത്തുക. 'ജേഴ്‌സി' സംവിധായകന്‍ ഗൗതം ടിന്നനൂരിയുടെ 'വിഡി 12' VD12 എന്ന് താത്‌കാലികമായി പേരിട്ടിക്കുന്ന ചിത്രവും വിജയ്‌യുടേതായി വരുന്നുണ്ട്. മൃണാല്‍ താക്കൂര്‍ Mrunal Takur ആണ് ചിത്രത്തില്‍ വിജയ്‌ ദേവരകൊണ്ടയുടെ നായിക.

Also Read: സമാനമായ പുതുവര്‍ഷ ചിത്രങ്ങള്‍ പങ്കുവച്ച് രശ്‌മികയും വിജയ്‌ ദേവരകൊണ്ടയും; പ്രണയത്തിലെന്ന് ആരാധകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.