ETV Bharat / bharat

നൈനിറ്റാളില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം; അഞ്ച് പേര്‍ക്ക് പരിക്ക് - hareeshkumar

Uttarakhand's Nainital Accident: ഉത്തരാഖണ്ഡിലെ പിത്തോറഗഡിലെ ഛത്തര്‍ സിങ് എന്നയാളാണ് മരിച്ചത്. സുരജ് സിങ്, ജിതേന്ദ്ര ദസില, സന്തോഷ് മെഹാര്‍, ഹരീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

1 killed 5 injured as vehicle falls into gorge in Uttarakhand s Nainital  accident  utharakhandu  car  car falls to gorge  chathar singh  sooraj singh  jithendra dasila  santhosh mehar  hareeshkumar  നൈനിറ്റാളില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു
1-killed-5-injured-as-vehicle-falls-into-gorge-in-uttarakhands-nainital
author img

By ETV Bharat Kerala Team

Published : Nov 13, 2023, 9:58 AM IST

നൈനിറ്റാള്‍ : ഉത്തരാഖണ്ഡിലെ (Utharakhandu) നൈനിറ്റാളില്‍ കാര്‍ കൊക്ക (gorge) യിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ നൈനിറ്റാള്‍ ജില്ലയിലുള്ള ജൗറാസിയിലാണ് അപകടമുണ്ടായത്. ഉത്തരാഖണ്ഡിലെ പിത്തോറഗഡിലെ (Pithoragarh) ഛത്തര്‍ സിങ് എന്നയാളാണ് മരിച്ചത്. സൂരജ് സിങ്, ജിതേന്ദ്ര ദസില, സന്തോഷ് മെഹാര്‍, ഹരീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പുലര്‍ച്ചെ നാല് മണിയോടെയാണ് കാര്‍ കൊക്കയിലേക്ക് വീണ വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ഉടന്‍ തന്നെ സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ മരണസംഖ്യ ഒന്നില്‍ ഒതുക്കാനായി. ഇവര്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

മരിച്ചയാളുടെ മൃതദേഹം മേല്‍ നടപടികള്‍ക്കായി ജില്ല പൊലീസിന് കൈമാറി. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

Also read: ഓയില്‍ ടാങ്കര്‍ കാറിലും പിക്കപ്പിലും ഇടിച്ചു; 4 പേര്‍ മരിച്ചു, അന്വേഷണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.