ലക്‌നൗ: ഉത്തർപ്രദേശിലെ ലോണി ജില്ലയിൽ വയോധികനെ ആക്രമിച്ച വീഡിയോ വൈറലായതിനെത്തുടർന്ന് ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരിക്ക് നോട്ടീസ് അയച്ച് യു.പി പൊലീസ്. മാനേജിംഗ് ഡയറക്ടർ ഏഴ് ദിവസത്തിനകം വിശദീകരണം നൽകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തെറ്റായ വസ്തുതകൾ നൽകിയതിന് പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇതേത്തുടർന്ന് ട്വിറ്റർ ഇന്ത്യ ഉൾപ്പെടെ ഒൻപത് സ്ഥാപനങ്ങൾക്കെതിരെ യുപി പൊലീസ് ചൊവ്വാഴ്ച എഫ്‌ഐആർ ഫയൽ ചെയ്തു.
കൂടുതൽ വായിക്കാന്‍: വയോധികനെ മര്‍ദിച്ചതിലെ എഴുത്തുകള്‍ : ട്വിറ്റർ ഇന്ത്യയ്ക്കും ദി വയറിനുമെതിരെ കേസ്
ചില ആളുകൾ അവരുടെ ട്വിറ്റർ ഹാൻഡിൽ സമൂഹത്തിൽ വിദ്വേഷം വളർത്തുന്നതിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ട്വിറ്റർ കമ്മ്യൂണിക്കേഷൻ ഇന്ത്യ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല സാമൂഹിക വിരുദ്ധ സന്ദേശങ്ങൾ ട്വിറ്റർ വഴി പ്രചരിപ്പിക്കാനും തയ്യാറായെന്ന് നോട്ടീസിൽ പറയുന്നു.ലോണി സംഭവത്തിൽ 72 കാരനെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു.
ഇനിമുതൽ വിവിധ ഉപയോക്താക്കളിൽ നിന്നുള്ള ഉള്ളടക്കം പങ്കുവെക്കുന്ന ഒരു വേദിയായി കണക്കാക്കുന്നതിനുപകരം പ്രസിദ്ധീകരിച്ച പോസ്റ്റുകൾക്ക് നേരിട്ട് എഡിറ്റോറിയൽ ഉത്തരവാദിത്തം ട്വിറ്ററിനുണ്ടാകും.കോൺഗ്രസ് ടൂൾകിറ്റ് കേസ് സംബന്ധിച്ച് മെയ് 31 ന് ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെല്ലിലെ മുതിർന്ന തലത്തിലുള്ള ടീം ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരിയെ ബെംഗളൂരുവിൽ ചോദ്യം ചെയ്തിരുന്നു.ടൂൾകിറ്റിന് ‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗ് നൽകിയതില്‍ ഡൽഹി പൊലീസ് ട്വിറ്റർ ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.കൂടാതെ മെയ് 24ന് ലാഡോ സരായ്, ഡല്‍ഹി, ഗുഡ്‌ഗാവ് എന്നിവിടങ്ങളിലെ ട്വിറ്റർ ഇന്ത്യ ഓഫിസുകളും പൊലീസ് പരിശോധിച്ചിരുന്നു.
കൂടുതൽ വായിക്കാന്‍: ടൂൾകിറ്റ് കേസ് : ട്വിറ്റർ ഇന്ത്യ എംഡിയെ ചോദ്യം ചെയ്‌ത് ഡൽഹി പൊലീസ്