ലക്നൗ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ പത്താംക്ലാസ് പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മെയ് എട്ടിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. ഒന്നു മുതൽ 12 വരെയുള്ള എല്ലാ ക്ലാസുകളും മെയ് 15 വരെ അടച്ചിടും. പുതുക്കിയ തീയതി പിന്നീടറിയിക്കും. ഇത് രണ്ടാം തവണയാണ് പരീക്ഷ മാറ്റിവയ്ക്കുന്നത്. മുന്‍പ് ഏപ്രില്‍ 24ന് നടക്കാനിരുന്ന പരീക്ഷ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാരണം മാറ്റി വച്ചിരുന്നു.
കഴിഞ്ഞ ദിവസം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്.