ETV Bharat / bharat

കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്‌; പ്രദേശത്ത് ബിജെപി - തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി, സേനയെ വിന്യസിച്ച് പൊലീസ് - നിഷിത് പ്രമാണികിന്‍റെ കാറിന് നേരെ

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണികിന്‍റെ കാറിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് ബിജെപി - തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയതോടെ കൂടുതല്‍ സേനയെ വിന്യസിച്ച് പൊലീസ്

Union minister Nishit pramanik  Union minister car attacked on West Bengal  car attacked on West Bengal  Union minister of Home affair  Nishit pramanik  Police deployed on spot  കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്‌  കേന്ദ്രമന്ത്രിയുടെ വാഹനം  കേന്ദ്രമന്ത്രി  ബിജെപി  തൃണമൂൽ പ്രവർത്തകർ  തൃണമൂൽ  സേനയെ വിന്യസിച്ച് പൊലീസ്  പൊലീസ്  കേന്ദ്ര ആഭ്യന്തര സഹമന്ത്രി  നിഷിത് പ്രമാണികിന്‍റെ കാറിന് നേരെ  നിഷിത് പ്രമാണിക്
കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്‌
author img

By

Published : Feb 25, 2023, 7:36 PM IST

ദിന്‍ഹത (പശ്ചിമ ബംഗാള്‍): കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണികിന്‍റെ വാഹനത്തിന് നേരെ കല്ലേറ്‌. ഇന്ന് ഉച്ചക്ക് ദിന്‍ഹതയിലെ ബുരിര്‍ഹത്തില്‍ വച്ചാണ് മന്ത്രിയുടെ കാറിന് നേരെ കല്ലേറുണ്ടായത്. ആക്രമണം നടത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് നിഷിത് പ്രമാണിക് ആരോപിച്ചു. ആക്രമണത്തില്‍ കാറിന്‍റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു.

മന്ത്രിക്കും രക്ഷയില്ലേ?: 'ഒരു കേന്ദ്രമന്ത്രി പോലും ഈ സംസ്ഥാനത്ത് സുരക്ഷിതനല്ല. അപ്പോള്‍ ഇവിടത്തെ സാധാരണക്കാരന്‍റെ അവസ്ഥ ഞങ്ങള്‍ക്ക് നന്നായി മനസിലാകും. ബംഗാളിലെ ജനങ്ങള്‍ ഈ സ്ഥിതി അനുവദിച്ചുകൊടുക്കില്ലെന്നും ഈ രാഷ്‌ട്രീയ സാഹചര്യമാണ് തുടരുന്നതെങ്കില്‍ ബംഗാളിലെ ജനാധിപത്യം തകര്‍ന്നടിയുമെന്നും' നിഷിത് പ്രമാണിക് പറഞ്ഞു. അതേസമയം അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

നിയന്ത്രണം ഏറ്റെടുത്ത് പൊലീസ്: സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ബിജെപി, തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ പരസ്‌പരം ഏറ്റുമുട്ടലുണ്ടായി. ഇത് തടിച്ചുകൂടിയ പ്രവര്‍ത്തകരെ ഒഴിവാക്കാന്‍ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി കൂച്ച് ബെഹര്‍ മുതല്‍ ബുരിര്‍ഹത് വരെയുള്ള പൊലീസ് സ്‌റ്റേഷനുകളില്‍ സേനയേയും വിന്യസിച്ചു. എന്നാല്‍ ദിൻഹതയിൽ യുവാവിനെ ബിഎസ്‌എഫ് കൊലപ്പെടുത്തിയതിൽ പ്രതിഷേധമറിയിച്ച് മന്ത്രി നിഷിത് പ്രമാണികിന്‍റെ വീടിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉദയൻ ഗുഹ സമരം ആരംഭിച്ചത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരെ ബിജെപി റാലിയും സംഘടിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.