ന്യൂഡൽഹി: കൊച്ചി മത്സ്യബന്ധന തുറമുഖം വാണിജ്യ ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു. അഞ്ച് ഹാർബറുകള്‍ വികസിപ്പിക്കുമെന്നും എയർ ഇന്ത്യ സ്വകാര്യവൽക്കരണം 2022ൽ പൂർത്തിയാക്കുമെന്നും ധനമന്ത്രി. ഡിജിറ്റൽ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാൻ 1,500 കോടിയും 15,700 കോടി രൂപയുടെ പദ്ധതികള്‍ ചെറുകിട ഇടത്തരം കമ്പനികള്‍ക്കും അനുവദിക്കും. എംഎസ്എംഇ വിഹിതം ഇരട്ടിയാക്കുമെന്നും രണ്ട് കോടി രൂപ വരെ മുതൽമുടക്കുള്ളവയെ ചെറുകിട ഇടത്തരം കമ്പനികളായി കണക്കാക്കുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനം.
കൊച്ചി മത്സ്യബന്ധന തുറമുഖം വാണിജ്യ ഹബ്ബാക്കും - വ്യവസായം
അഞ്ച് ഹാർബറുകള്‍ വികസിപ്പിക്കുമെന്നും എയർ ഇന്ത്യ സ്വകാര്യവൽക്കരണം 2022ൽ പൂർത്തിയാക്കുമെന്നും ധനമന്ത്രി