ETV Bharat / bharat

ട്രക്ക് ഡ്രൈവറെ മർദിച്ച വനിത പൊലീസിന് സസ്‌പെൻഷൻ ; തെളിവായത് വൈറലായ വീഡിയോ

truck driver assaulted by female constable: പൊലീസിന്‍റെ ഇത്തരം പെരുമാറ്റം വകുപ്പിന്‍റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതെന്ന് എസ്‌പി മനീഷ് കുമാർ

truck driver assaulted by female constable  Female constable suspended for assaulting driver  ട്രക്ക് ഡ്രൈവറെ മർദിച്ച് വനിതാ കോൺസ്റ്റബിൾ  ട്രക്ക് ഡ്രൈവർക്ക് വനിതാ കോൺസ്റ്റബിളിന്‍റെ മർദനം  ട്രക്ക് ഡ്രൈവർക്ക് മർദനം വനിതാ പെലീസിന് സസ്‌പെൻഷൻ  female police suspended for assaulting driver  truck driver assaulted by female constable bihar  female police punished for assaulting driver  ഡ്രൈവറെ മർദിച്ചതിന് വനിതാ പൊലീസിന് സസ്‌പെൻഷൻ
Female constable suspended for assaulting a truck driver in bihar
author img

By ETV Bharat Kerala Team

Published : Dec 24, 2023, 12:21 PM IST

ബക്‌സർ (ബിഹാർ): ബിഹാറിലെ ബക്‌സറിൽ വനിത കോൺസ്റ്റബിൾ അമൃത കുമാരിക്ക് ട്രക്ക് ഡ്രൈവറെ മർദിച്ചതിന്‍റെ പേരിൽ സസ്‌പെൻഷൻ. പൊലീസ് സൂപ്രണ്ട് (എസ്‌പി) മനീഷ് കുമാറാണ് അമൃത കുമാരിയെ സസ്പെൻഡ് ചെയ്‌തത് (truck driver assaulted by female constable). ഇൻഡസ്ട്രിയൽ പൊലീസ് ഏരിയയിലെ സിൻഡിക്കേറ്റ് ഗോലാംബറിൽവച്ച് നോ എൻട്രി സോണിലേക്ക് പ്രവേശിച്ചതിന് ട്രക്ക് ഡ്രൈറായ ഓം പ്രകാശ് യാദവിനെ അമൃത കുമാരി മർദിക്കുകയായിരുന്നു. മർദിക്കുന്ന ദൃശ്യങ്ങൾ സംഭവം കണ്ട് നിന്നവർ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് അമൃത കുമാരിക്കെതിരെ പൊലീസ് നടപടി എടുത്തത്.

ട്രക്ക് ഡ്രൈറായ ഓം പ്രകാശ് യാദവ് പറയുന്നതനുസരിച്ച്, നോ എൻട്രി മേഖലയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. കോൺസ്റ്റബിൾ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ വാഹനം അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചു. അവരുടെ നിർദേശങ്ങളെല്ലാം പാലിച്ചിട്ടും, കോൺസ്റ്റബിളിന്‍റെ കഠിനമായ മർദനത്തിന് താൻ ഇരയായി. മര്‍ദനത്തില്‍ തനിക്ക് പരിക്കുകൾ സംഭവിച്ചുവെന്ന് പറഞ്ഞാണ് യാദവ് സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കൂടാതെ നോ എന്‍ട്രി മേഖലയിലേക്ക് മനപ്പൂർവം പ്രവേശിച്ചതല്ല എന്നും നിരപരാധിത്വം തെളിയിക്കാൻ നടന്ന സംഭവവും വീഡിയോക്കൊപ്പം വിശദീകരിക്കുകയും ചെയ്‌തു.

ട്രക്ക് ഡ്രൈറെ വനിത കോൺസ്റ്റബിൾ മർദിച്ചതിന്‍റെ തെളിവായി പ്രചരിക്കുന്ന വീഡിയോ കണ്ട ശേഷമാണ് എസ്‌പി മനീഷ് കുമാർ അമൃത കുമാരിക്കെതിരെ നടപടിയെടുത്തത്. ഇത്തരം പെരുമാറ്റം പൊലീസ് വകുപ്പിന്‍റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈറൽ വീഡിയോയിൽ ഒരു വനിത കോൺസ്റ്റബിൾ ഒരു സാധാരണക്കാരനെ, നിഷ്‌കരുണം ആക്രമിക്കുന്നത് കണ്ടത് കൊണ്ടാണ് അവരെ സസ്പെൻഡ് ചെയ്യുകയും അച്ചടക്ക നടപടികൾ ആരംഭിക്കുകയും ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു.

Also Read: വാക്കേറ്റത്തിന് പിന്നാലെ സഹപാഠിയുടെ മര്‍ദനം ; എട്ട് ദിവസത്തിന് ശേഷം പന്ത്രണ്ടാം ക്ലാസുകാരന്‍ മരിച്ചു

കോൺസ്റ്റബിൾ അമൃത കുമാരിയുടെ സസ്‌പെൻഷൻ പ്രൊഫഷണലിസവും ധാർമ്മികതയും ഒരേപോലെ കൊണ്ടുനടക്കണമെന്നതിന്‍റെ ഓർമപ്പെടുത്തലാണ്. ഈ സംഭവം ജനങ്ങൾക്കിടയിൽ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്, സോഷ്യൽ മീഡിയ ഉപയോക്താക്കൾ ബക്‌സർ പൊലീസിനെ ശക്തമായി വിമർശിച്ചു. അത്തരം മോശപ്പെട്ട നടപടികൾ എടുക്കുന്ന നിയമപാലകരെക്കുറിച്ച് പൊതുജനങ്ങളുടെ മനസിൽ ക്രൂരമായ ഒരു മുഖം ചീത്രീകരിക്കപ്പെടുമെന്നാണ് ജനങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.