ഹാവേരി: കര്‍ണാടകയിലെ ഹാവേരിയില്‍ (Haveri) കുട്ടികള്‍ ഉള്‍പ്പെടെ അടുത്ത ബന്ധുക്കളായ മൂന്നുപേരെ നിഷ്‌കരുണം വെട്ടിക്കൊന്ന് യുവാവ്. ഹനഗൽ താലൂക്കില്‍ യല്ലൂർ ഗ്രാമത്തിലാണ് ട്രിപ്പിൾ കൊലപാതകം നടന്നത് (Triple Murder In Haveri- A Person Killed Brothers Wife And Two Children). 32 കാരിയായ ഗീത മരിഗൗദ്ര, അവരുടെ മക്കളായ 7 വയസ്സുള്ള അങ്കിത, 10 വയസ്സുള്ള അകുൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗീതയുടെ ഭർത്താവ് ഹൊന്ന ഗൗഡയുടെ സഹോദരൻ 35 കാരനായ കുമാര ഗൗഡയാണ് (Kumara Gowda) കൊലപാതകം നടത്തിയത്.
സഹോദരന്‍റെ ഭാര്യയേയും മക്കളെയും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം കുമാര ഗൗഡ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഹനഗൽ പൊലീസ് സ്റ്റേഷനിൽ (Hanagal Police) കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങി. ഒളിവില്‍ പോയ കുമാര ഗൗഡയെ പിടികൂടാൻ തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Also Read: Youth Killed By Tractor In Rajasthan; യുവാവിനെ ട്രാക്‌ടർ കയറ്റി കൊലപ്പെടുത്തി, കാരണം ഭൂമി തർക്കം
കുമാര ഗൗഡയുടെ ജ്യേഷ്‌ഠ സഹോദരന്‍ ഹൊന്ന ഗൗഡ ദുബായിൽ ബിസിനസ് ചെയ്‌തു വരികയായിരുന്നു. കുമാര ഗൗഡയാണ് നാട്ടില്‍ ഹൊന്ന ഗൗഡയുടെ ബിസിനസ് നോക്കി നടത്തിയിരുന്നത്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽ എത്തിയ ഹൊന്ന ഗൗഡ തന്‍റെ ഭാര്യ ഗീതയുടെ പേരിൽ കച്ചവടം നടത്തിയാല്‍ മതിയെന്ന് കുമാരനോട് പറഞ്ഞു. ഇടപാട് തന്‍റെ പേരില്‍ നിന്ന് മാറ്റി സഹോദരന്‍റെ ഭാര്യയുടെ പേരിൽ നടത്തണമെന്നു പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ നിരാശയും കോപവുമാണ് മൂന്ന് കൊലകളും നടത്താൻ കുമാര ഗൗഡയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
വിവരമറിഞ്ഞ് ഹവേരി എസ്‌പി ശിവകുമാർ ഗുണാരെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കുമാര ഗൗഡയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "സഹോദരങ്ങൾ തമ്മിലുള്ള കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തോന്നുന്നു. എന്നാൽ കൃത്യമായ കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണങ്ങൾ നടക്കുന്നുണ്ട്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. പ്രതിയെ ഞങ്ങൾ ഉടൻ അറസ്റ്റ് ചെയ്യും. പ്രതിയെ ചോദ്യം ചെയ്‌തതിന് ശേഷം മാത്രമേ കുടുതല്‍ വിവരങ്ങൾ അറിയാന്‍ കഴിയൂ." ഗുണാരെ പറഞ്ഞു.