ന്യൂഡല്‍ഹി: പാറക്കെട്ടിൽ ബൈക്ക് ഓടിച്ചും, വിമാനത്തില്‍ തൂങ്ങിക്കിടന്നും, ഓടുന്ന ട്രെയിനില്‍ ഫൈറ്റ് ചെയ്‌തും ഹോളിവുഡിന് വേണ്ടി എന്തും ചെയ്യുന്ന ടോം ക്രൂസിനെ Tom Cruise സിനിമ പ്രേമികള്‍ക്ക് അറിയാം. എന്നാലിപ്പോള്‍ തനിക്ക് ഹിന്ദിയിലും സംസാരിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് സൂപ്പർ താരം.
'മിഷൻ ഇംപോസിബിൾ' ഏഴാം ഭാഗം റിലീസിനൊരുങ്ങുന്ന സാഹചര്യത്തില്‍ കനേഡിയന്‍ വാര്‍ത്ത ഔട്ട്‌ലെറ്റായ ഈ ടോക്കിന് നല്‍കിയ അഭിമുഖത്തിനിടെ, 'മിഷൻ ഇംപോസിബിൾ' ഫ്രാഞ്ചൈസിയിലെ വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയ ടോമിനെ മാധ്യമപ്രവര്‍ത്തകന്‍ പ്രശംസിച്ചു.
'താങ്കള്‍ക്ക് ചെയ്യാൻ പറ്റാത്ത എന്തെങ്കിലും ഉണ്ടോ? താങ്കള്‍ എന്നോടൊപ്പം ഹിന്ദിയിൽ സംസാരിക്കാൻ പോവുകയാണോ?' -ഇന്ത്യൻ വംശജനായ പത്രപ്രവർത്തകൻ ടോം ക്രൂസിനോട് ചോദിച്ചു.
'നിങ്ങള്‍ക്കൊപ്പം ഞാൻ ഹിന്ദിയിൽ സംസാരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ സംസാരിക്കാം. നമുക്ക് ശ്രമിക്കാം.' -ഇപ്രകാരം പറഞ്ഞ ടോം ക്രൂസ് ഹിന്ദി സംസാരിക്കാനുള്ള തന്‍റെ കഴിവ് പരീക്ഷിക്കാൻ തയ്യാറായി.
തുടർന്ന് മാധ്യമ പ്രവർത്തകൻ ഹോളിവുഡ് സൂപ്പർ സ്‌റ്റാറിനോട്, 'നമസ്തേ. ആപ് കൈസേ ഹേ?' എന്ന് പറയാൻ ആവശ്യപ്പെട്ടു. ('നമസ്‌കാരം, താങ്കള്‍ക്ക് സുഖമാണോ?'). ആദ്യ ശ്രമത്തില്‍ തന്നെ കൂപ്പു കൈകളോടെ 'നമസ്തേ, ആപ് കൈസേ ഹേ?' എന്ന് ഉച്ചാരണ ശുദ്ധിയോടെ ടോം ക്രൂസ് പറഞ്ഞു. ഇത് ആരാധകരില്‍ വിസ്‌മയം ഉണ്ടാക്കി.
'മിഷന്‍ ഇംപോസിബിളി'ന്‍റെ ഏഴാം ഭാഗമായ 'മിഷൻ ഇംപോസിബിൾ - ഡെഡ് റെക്കണിങ് പാർട്ട് വൺ' Mission Impossible Dead Reckoning Part One സീരീസിന്‍റെ പ്രൊമോഷന്‍റെ ഭാഗമായുള്ള അഭിമുഖത്തില്‍ നിന്നുള്ള ടോം ക്രൂസിന്‍റെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
61 കാരനായ നടന്‍റെ ഈ ശ്രമത്തെ ക്യൂട്ട് എന്ന് നിരവധി ഇന്ത്യൻ ആരാധകർ പ്രശംസിച്ചു. 'നമസ്‌തേ ആപ് കൈസെ ഹേ എന്ന് പറയുമ്പോള്‍ അദ്ദേഹം വളരെ സുന്ദരനാണ്. അദ്ദേഹത്തിന് ചെയ്യാൻ കഴിയാത്ത എന്തെങ്കിലും ഉണ്ടോ' -മറ്റൊരു ആരാധകന്‍ കുറിച്ചു.
'ടോം ക്രൂസ് തന്‍റെ ഹിന്ദിയിലൂടെ എല്ലാ ഇന്ത്യക്കാരുടെയും ഹൃദയം കീഴടക്കി. മറ്റൊരു തലത്തിലാണ് അദ്ദേഹത്തിന്‍റെ വിനയം. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ,' -മറ്റൊരു ആരാധകന്‍ കമന്‍റ് ചെയ്‌തു.
'വൗ.... അദ്ദേഹം നന്നായി ഹിന്ദി സംസാരിച്ചു', 'അദ്ദേഹം അദ്ദേഹത്തിന്‍റേതായ രീതിയില്‍ നമസ്‌തേ പറഞ്ഞു. ഇന്ത്യയെ കുറിച്ചും ഇന്ത്യൻ ആരാധകരെ കുറിച്ചും അദ്ദേഹം എത്രമാത്രം ബോധവാനാണെന്ന് ഇത് കാണിക്കുന്നു.' -ഇങ്ങനെ നീണ്ടു പോകുന്നു ആരാധകരുടെ കമന്‍റുകള്‍.
ടോ ക്രൂസിന്‍റെ ദീർഘകാല സ്പൈ ഫ്രാഞ്ചൈസിയായ 'മിഷൻ ഇംപോസിബിളി'ന്‍റെ Mission Impossible ഏഴാം ഭാഗമാണ് ക്രിസ്‌റ്റഫർ മക്വാറി Christopher McQuarrie സംവിധാനം ചെയ്‌ത 'മിഷൻ ഇംപോസിബിൾ - ഡെഡ് റെക്കണിങ് പാർട്ട് വൺ'.
ഹെയ്‌ലി അറ്റ്‌വെൽ, പോം ക്ലെമെന്‍റീഫ്, വിങ് റെയിംസ്, സൈമൺ പെഗ്, റെബേക്ക ഫെർഗൂസൺ, വനേസ കിർബി, ഹെൻറി സെർണി എന്നിവരും സിനിമയുടെ ഭാഗമാണ്. പാരാമൗണ്ട് പിക്‌ചേഴ്‌സും സ്‌കൈഡാൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം ജൂലൈ 12ന് ഇന്ത്യയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യും.