ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി. സ്വകാര്യ കായിക പരിശീലന സെന്ററിലെ വിദ്യാർഥിയാണ് കോച്ചിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കോച്ച് നാഗരാജൻ 20ഓളം വനിത ട്രെയിനികളെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് പരാതി. പരിശീലന സെഷനുകൾ, സന്നാഹമത്സരങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ പെൺകുട്ടികളെ കോച്ച് അനുചിതമായി സ്പർശിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക സ്ഥിതി മോശമായ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് ഇയാൾ ലക്ഷ്യമിട്ടതെന്നും വിദ്യാർഥി പരാതിയിൽ പറയുന്നു. വിഷയത്തിൽ കിൽപൗക് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അധ്യാപകർക്കെതിരെ നിരവധി ലൈംഗികാതിക്രമ പരാതികളാണ് ഉയരുന്നത്.
ALSO READ: ലൈംഗികാതിക്രമം; യോഗാ ഗുരു അറസ്റ്റിൽ