ന്യൂഡല്‍ഹി : 25കാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍ (Three Minor Boys Arrested For Killing Youth In Delhi). ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ മേഖലയിലാണ് (Hazrat Nizamuddin Area) സംഭവം. ആസാദ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു (Azad Murder Delhi).
രാത്രിയില്‍ പട്രോളിങ്ങിനിടെയാണ് കേസിലെ പ്രതികളായ മൂന്ന് പേരെയും പൊലീസ് സംശയാസ്‌പദമായി പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. 16-17 വയസുള്ളവരാണ് കേസില്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു (Police On Azad Murder Delhi).
കഴിഞ്ഞ വ്യാഴാഴ്‌ച (ഡിസംബര്‍ 21) രാത്രിയിലാണ് ആസാദ് കൊല്ലപ്പെടുന്നത്. പ്രതികളില്‍ ഒരാളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചതാണ് തങ്ങളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. ക്രൂരമര്‍ദനത്തിന് ഇരയാക്കിയ ശേഷമാണ് ആസാദിനെ കൊലപ്പെടുത്തിയതെന്നും തെളിവുനശിപ്പിക്കുന്നതിന് വേണ്ടിയാണ് മൃതദേഹം കത്തിച്ചതെന്നും പ്രതികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
പ്രതികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഖുസ്രോ പാര്‍ക്കില്‍ (Khurso Park) നിന്നും ആസാദിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തി. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇത് പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി മാറ്റിയെന്നും പൊലീസ് അറിയിച്ചു.
പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും അന്വേഷണസംഘം കണ്ടെത്തി. നിലവില്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സഹപാഠിയുടെയും സുഹൃത്തുക്കളുടെയും മര്‍ദനത്തിനിരയായ വിദ്യാര്‍ഥി മരിച്ചു : ഡല്‍ഹിയില്‍ സഹപാഠിയും കൂട്ടാളികളും മര്‍ദനത്തിനിരയാക്കിയ വിദ്യാര്‍ഥി മരിച്ചു (Student Beaten Up Died in Delhi). സംഭവം നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് പ്ലസ് ടു വിദ്യാര്‍ഥിയുടെ മരണം . ഡിസംബര്‍ 15നായിരുന്നു കൗമാരക്കാരന്‍ സഹപാഠിയുടെയും സംഘത്തിന്‍റെയും മര്‍ദനത്തിന് ഇരയായത്.
മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ മുഖത്തിനും തലയ്‌ക്കും പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷമായിരുന്നു വിദ്യാര്‍ഥി തിരികെ വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍, സംഭവം നടന്ന് ഒരാഴ്‌ച പിന്നിട്ടപ്പോള്‍ മര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിയുടെ ആരോഗ്യ നില വഷളാവുകയായിരുന്നു.
Read More : വാക്കേറ്റത്തിന് പിന്നാലെ സഹപാഠിയുടെ മര്‍ദനം ; എട്ട് ദിവസത്തിന് ശേഷം പന്ത്രണ്ടാം ക്ലാസുകാരന്‍ മരിച്ചു
ബോധം നഷ്‌ടപ്പെട്ട് വീണതോടെ 17കാരനെ കുടുംബം ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെ നിന്നും ആര്‍എംഎല്‍ ആശുപത്രിയിലേക്ക് വിദ്യാര്‍ഥിയെ മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ ഇരിക്കെ ഡിസംബര്‍ 23ന് രാത്രിയിലാണ് 17കാരന്‍ മരണപ്പെട്ടത്.