ബക്‌സര്‍ (ബിഹാര്‍): 12 വര്‍ഷം മുന്‍പ് കാണാതായ മാനസിക അസ്വസ്ഥ്യമുള്ള യുവാവിനെ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. ഖിലാഫത്പൂർ സ്വദേശിയായ ഛവിയെ ആണ് 18 വയസുള്ളപ്പോള്‍ വീട്ടില്‍ നിന്നും കാണാതായത്. പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് പോയ ഇയാളെ തുടര്‍നടപടികള്‍ക്ക് ശേഷം പഞ്ചാബിലെ ഗുരുദാസ്‌പൂരില്‍ നിന്ന് തിരികെ നാട്ടിലെത്തിക്കും.
അട്ടാരി അതിര്‍ത്തിയില്‍ വെച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഛന്നിയെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. ബിഎസ്എഫില്‍ നിന്ന് യുവാവിനെ ഏറ്റെടുത്ത ഡിഎം വിവരം ബക്‌സർ ജില്ല കലക്‌ടര്‍ അമന്‍ സമീറിനെ അറിയിക്കുകായിരുന്നു. തുടര്‍ന്ന് എസ്‌പിയുടെ നിര്‍ദേശപ്രകാരണ് യുവാവിനെ തിരികെയെത്തിക്കാന്‍ ഒരുസംഘം പൊലീസ് ഉദ്യോഗസ്ഥര്‍ ഗുരുദാസ്‌പൂരിലേക്ക് പുറപ്പെട്ടത്.
കഴിഞ്ഞ വര്‍ഷമാണ് ഛവിയെ കണ്ടെത്തിയ വിവരം വിദേശകാര്യ മന്ത്രാലയം പ്രാദേശികഭരണകൂടത്തെ അറിയിക്കുന്നത്. പിന്നീട് പ്രാദേശിക ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ ഇയാളെ തിരിച്ചറിയുകയായിരുന്നു. മരിച്ചെന്ന് കരുതിയിരുന്ന മകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് അമ്മ വൃതി ദേവി.