ETV Bharat / bharat

കർണാടകയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു ; ഒൻപത് മരണം

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറും കെഎസ്‌ആർടിസി ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്

Horrific accident near Hassan  tempo traveler vehicle accident near Hassan  മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം  ഹാസൻ ജില്ലയിൽ വാഹനാപകടം  വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം  വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒൻപത് പേർ മരിച്ചു  9 People died who went take take darshan  vehicle accident near Hassan  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  മ്പോ ട്രാവലറും കെഎസ്‌ആർടിസി ബസും ലോറിയും  ഒൻപത് മരണം
കർണാടകയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ഒൻപത് മരണം
author img

By

Published : Oct 16, 2022, 10:22 AM IST

Updated : Oct 16, 2022, 10:46 AM IST

ബെംഗളൂരു : കർണാടകയിലെ ഹാസൻ ജില്ലയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒൻപത് പേർ മരിച്ചു. അരസിക്കെരെ താലൂക്കിലെ ഗാന്ധി നഗറിന് സമീപം ദേശീയ പാത 69ൽ ശനിയാഴ്‌ച രാത്രിയാണ് അപകടം ഉണ്ടായത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കെഎസ്‌ആർടിസി ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്.

കർണാടകയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു ; ഒൻപത് മരണം

അപകടത്തിൽ ട്രാവലർ, ലോറിക്കും ബസിനുമിടയിൽ കുടുങ്ങി പൂർണമായും തകർന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലത്തെ മഞ്‌ജുനാഥ ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു ട്രാവലറിലുണ്ടായിരുന്നത്. ലീലാവതി (50), ചൈത്ര (33), സമർഥ് (10), ഡിംപി (12), തൻമയ് (10), ധ്രുവ (2), വന്ദന (20), ദൊഡയ്യ (60), ഭാരതി (50) എന്നിവരാണ് മരിച്ചത്. 14 പേരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ ഹാസൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാണാവര പൊലീസ് സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് കേസെടുത്തു.

Last Updated : Oct 16, 2022, 10:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.