ETV Bharat / bharat

തെലങ്കാനയിൽ രാത്രി കർഫ്യൂ മെയ് എട്ട് വരെ നീട്ടി

author img

By

Published : Apr 30, 2021, 6:07 PM IST

രാത്രി കർഫ്യൂ കണക്കിലെടുത്ത് സിനിമ പ്രദർശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

തെലങ്കാനയിൽ രാത്രി കർഫ്യൂ മെയ് എട്ട് വരെ നീട്ടി രാത്രി കർഫ്യൂ തെലങ്കാന സർക്കാർ Telangana Telangana curfew
തെലങ്കാനയിൽ രാത്രി കർഫ്യൂ മെയ് എട്ട് വരെ നീട്ടി

ഹൈദരാബാദ്: രാത്രി കർഫ്യൂ മെയ് എട്ട് വരെ നീട്ടി തെലങ്കാന സർക്കാർ. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ. കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 20 മുതൽ മെയ് ഒന്ന് വരെയായിരുന്നു സംസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. രാത്രി കർഫ്യൂ കണക്കിലെടുത്ത് സിനിമ പ്രദർശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ആശുപത്രികൾ, ഡയഗ്നോസ്റ്റിക് ലാബുകൾ, ഫാർമസികൾ, പെട്രോൾ പമ്പുകൾ എന്നിവ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും എട്ട് മണിയ്ക്കടയ്‌ക്കാനും സർക്കാർ നിർദേശം നൽകി. സർക്കാർ ഉദ്യോഗസ്ഥർ, മെഡിക്കൽ ഉദ്യോഗസ്ഥർ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ ഒഴികെ മറ്റുള്ളവരുടെ യാത്ര അനുവദിക്കുന്നതല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ യാത്രയ്ക്ക് വിലക്കില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.