ന്യൂഡല്‍ഹി: ശസ്‌ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ 42 കാരനായ ഫാർമസിസ്റ്റിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്‌തു (Surgery scam Pharmacist arrested). പ്രഹ്‌ലാദ്‌പൂരിലെ ലാൽ കുവാൻ സ്വദേശി ജുൽഫിക്കറിനെയാണ് ഫാർമസി കടയിൽ നിന്ന് പിടികൂടിയത്. ഞായറാഴ്‌ച (നവംബര്‍ 19) ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.
ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ ക്ലിനിക്കിലാണ് സംഭവം. ശസ്ത്രക്രിയയ്ക്കിടെ രണ്ട് രോഗികൾ അടുത്തിടെ മരിച്ച ക്ലിനിക്കിലേക്ക് ഫാർമസിസ്റ്റ് രോഗിയെ റഫർ ചെയ്യാറുണ്ടായിരുന്നു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. എംബിബിഎസ് ഡോക്‌ടർമാരായ അഗർവാൾ മെഡിക്കൽ സെന്‍റർ നടത്തുന്ന നീരജ് അഗർവാൾ, ജസ്പ്രീത് സിംഗ് അഗർവാളിന്‍റെ ഭാര്യ പൂജ, മുൻ ലബോറട്ടറി ടെക്‌നീഷ്യൻ മഹേന്ദർ സിംഗ് എന്നിവരെ നവംബർ 14 ന് അറസ്റ്റ് ചെയ്യുകയും നവംബർ 16 ന് കോടതിയിൽ ഹാജരാക്കുകയും അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്‌തു.
സംഗം വിഹാർ ഏരിയയിൽ ഫാർമസി ഷോപ്പ് നടത്തുന്ന ജുൽഫിക്കറിനെ അറസ്റ്റ് ചെയ്‌തതോടെയാണ് കേസിലെ ഏറ്റവും പുതിയ സംഭവവികാസം ഉണ്ടായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചന്ദൻ ചൗധരി പറഞ്ഞു. ഹോമിയോപ്പതി, അലോപ്പതി മരുന്നുകൾ വിൽക്കുന്ന ജുൽഫിക്കർ ഡി. ഫാം കോഴ്‌സും ചെയ്‌തിട്ടുണ്ട്. വൃക്കയിലെ കല്ലുകൾ, ഗൈനക്കോളജിക്കൽ പ്രശ്‌നങ്ങൾ അല്ലെങ്കിൽ മറ്റ് രോഗങ്ങളുമായി തന്‍റെ കടയിൽ വരുന്ന രോഗികളെ അഗർവാള്‍ ക്ലിനിക്കിലേക്ക് (Agarwal clinic) റഫർ ചെയ്യാറുണ്ടായിരുന്നുവെന്ന് ഡിസിപി പറഞ്ഞു.
ഒരു രോഗിക്ക് മൊത്തം ബിൽ തുകയുടെ 35 ശതമാനം ജുൽഫിക്കറിന് നൽകിയിരുന്നു. ജുൽഫിക്കർ അഗർവാളിന്‍റെ ക്ലിനിക്കിലേക്ക് അയച്ച അവസാന രോഗിയായ അസ്‌ഗര്‍ അലി ശസ്ത്രക്രിയയ്ക്കിടെ മരിച്ചതായി ഡിസിപി അറിയിച്ചു. കഴിഞ്ഞ അഞ്ചാറു വർഷമായി ജുൽഫിക്കർ അഗർവാളുമായി ബന്ധപ്പെട്ടിരുന്നു. പ്രസവം, ഗർഭച്ഛിദ്രം, രോഗങ്ങളുടെ ചികിത്സ എന്നിവയ്ക്കായി 40 മുതൽ 50 വരെ രോഗികളെ അഗർവാളിലേക്ക് റഫർ ചെയ്‌തിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 16 ലെ ഔദ്യോഗിക ഉത്തരവ് പ്രകാരം ഡൽഹി നഴ്‌സിംഗ് ഹോം രജിസ്‌ട്രേഷൻ നിയമം ലംഘിച്ചുവെന്നാരോപിച്ച് ഡൽഹി സർക്കാരിന്‍റെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അഗർവാൾ മെഡിക്കൽ സെന്‍ററിന്‍റെ ഉടമയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ALSO READ: ടൈറ്റാനിയം അഴിമതി കേസ് : സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ശസ്‌ത്രക്രിയയ്‌ക്ക് തിയതി നിശ്ചയിക്കുന്നതിന് രോഗിയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ഡോക്‌ടര്‍ വെങ്കിടഗിരിയാണ് സസ്‌പെന്‍ഷനിലായത്. കൈക്കൂലി കൈപ്പറ്റുന്നതിനിടെ ഒക്‌ടോബര്‍ 3 നാണ് ഇയാള്‍ വിജിലന്‍സിന്‍റെ പിടിയിലായത്.
ALSO READ: രോഗിയില്‍ നിന്ന് കൈക്കൂലി കൈപ്പറ്റി ; വിജിലന്‍സ് പിടിയിലായ ഡോക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍