ETV Bharat / bharat

ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക, നീക്കം ഇന്ത്യയുടേയും അമേരിക്കയുടേയും എതിര്‍പ്പിനിടെ

author img

By

Published : Aug 13, 2022, 7:11 PM IST

ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 ന് ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്കന്‍ സർക്കാർ

chinese spy ship  yuan wang 5  sri lanka allows entry for chinese spy ship  chinese spy ship yuan wang 5  hambantota port chinese ship  chinese spy ship to dock in hambantota port  hambantota port  യുവാന്‍ വാങ് 5  ചൈനീസ് ചാരക്കപ്പല്‍  ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി  ചൈനീസ് ചാരക്കപ്പല്‍ നങ്കൂരമിടല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി  ഹംബന്‍തോട്ട തുറമുഖം ചൈനീസ് ചാരക്കപ്പല്‍  ചൈനീസ് കപ്പല്‍  ശ്രീലങ്കന്‍ തുറമുഖം ചൈനീസ് കപ്പല്‍
ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക, നീക്കം ഇന്ത്യയുടേയും അമേരിക്കയുടേയും എതിര്‍പ്പിനിടെ

കൊളംബോ: ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനിടെ, ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 -ന് ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്കന്‍ സര്‍ക്കാര്‍. കപ്പലിന്‍റെ വരവിനെ എന്ത് കൊണ്ട് എതിര്‍ക്കുന്നുവെന്നതിന് വ്യക്തമായ കാരണങ്ങൾ നൽകാൻ ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കപ്പലിന് അനുമതി നല്‍കിയത്. ഇന്ധനം നിറയ്‌ക്കുന്നതിനായാണ് ചൈനീസ് കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിടുന്നതെന്നാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം.

ജൂലൈ 14ന് ചൈനയില്‍ നിന്ന് പുറപ്പെട്ട യുവാന്‍ വാങ് 5 യാത്രാമധ്യേ ഒരു തുറമുഖത്തും നങ്കൂരമിട്ടിട്ടില്ല. ശ്രീലങ്കന്‍ ദിനപത്രമായ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് ഓഗസ്റ്റ് 16ന് ചൈനീസ് കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിടും. നേരത്തെ ഓഗസ്റ്റ് 11ന് കപ്പല്‍ നങ്കൂരമിടാന്‍ ഉദ്ദേശിച്ചിരുന്നതാണെങ്കിലും രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യ എതിര്‍പ്പ് പ്രകടമാക്കിയതോടെ കപ്പലിന്‍റെ വരവ് നീട്ടാന്‍ ശ്രീലങ്ക ആവശ്യപ്പെടുകയായിരുന്നു.

പ്രതിഷേധവുമായി ഇന്ത്യയും യുഎസും: കഴിഞ്ഞ തിങ്കളാഴ്‌ച ശ്രീലങ്കന്‍ പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെയുമായി കൂടിക്കാഴ്‌ച നടത്തിയ യുഎസ്‌ അംബാസഡര്‍ ജൂലി ചുങും ചൈനീസ് കപ്പലിനെ കുറിച്ച് ആശങ്ക പങ്കുവച്ചിരുന്നു. കപ്പലിന്‍റെ വരവ് വൈകിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരില്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തിയെന്ന് ചൈന ആരോപിച്ചിരുന്നുവെങ്കിലും ഇന്ത്യ ഇത് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. നേരത്തെ ജൂലൈ 12ന് രാജ്യത്ത് ജനകീയ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ശ്രീലങ്കന്‍ മുന്‍ സര്‍ക്കാര്‍ ചൈനീസ് കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കിയത്.

എന്നാല്‍ ഓഗസ്റ്റ് എട്ടിന് കപ്പലിന്‍റെ വരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്ക ചൈനീസ് എംബസിക്ക് കത്ത് നല്‍കി. അപ്പോഴേക്കും കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ചിരുന്നു. യുവാന്‍ വാങ് 5 കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിട്ടാല്‍ ഇന്ത്യയുടെ നയതന്ത്ര വിവരങ്ങള്‍ ചോര്‍ത്തുമെന്നതാണ് ഇന്ത്യയുടെ ആശങ്ക. 2014ൽ ചൈനയുടെ ആണവ അന്തർവാഹിനിക്ക് ശ്രീലങ്കയുടെ തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നൽകിയത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.

യുവാന്‍ വാങ് 5 അഥവ ചൈനീസ് ചാരക്കപ്പല്‍: ഉപഗ്രഹങ്ങള്‍, റോക്കറ്റുകള്‍, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം എന്നിവ നിരീക്ഷിക്കാനായി ഉപയോഗിക്കുന്ന ചൈനയുടെ ഏറ്റവും പുതു തലമുറ (ലേറ്റസ്റ്റ് ജനറേഷന്‍) ബഹിരാകാശ ട്രാക്കിങ് കപ്പലെന്നാണ് വിദേശ സുരക്ഷ വിദഗ്‌ധര്‍ യുവാൻ വാങ് 5 -നെ വിശേഷിപ്പിക്കുന്നത്. ചൈനയുടെ സൈനിക വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സ്‌ട്രാറ്റജിക് സപ്പോർട്ട് ഫോഴ്‌സാണ് യുവാൻ വാങ് കപ്പലുകൾ പ്രവർത്തിപ്പിക്കുന്നതെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് അവകാശപ്പെടുന്നത്.

തെക്കൻ ആഴക്കടൽ തുറമുഖമായ ഹംബന്‍തോട്ട അതിന്‍റെ സ്ഥാനം കൊണ്ട് തന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. ചൈനയുടെ വായ്‌പകൾ ഉപയോഗിച്ചാണ് ഹംബന്‍തോട്ട തുറമുഖം ശ്രീലങ്ക വികസിപ്പിച്ചത്. ചൈനീസ് സര്‍ക്കാരിന്‍റെ നിയന്ത്രണത്തിന് കീഴിലുള്ള ചൈന മെര്‍ച്ചന്‍റ്‌സ് ഗ്രൂപ്പിന്‍റെ കീഴില്‍ വരുന്ന ചൈന മെർച്ചന്‍റ്‌സ്‌ പോർട്ട് എന്ന ഹോങ്കോങ് ആസ്ഥാനമായുള്ള കമ്പനിക്ക് 2017ൽ ഹംബന്‍തോട്ട തുറമുഖം 99 വർഷത്തേക്ക് ശ്രീലങ്ക പാട്ടത്തിന് നൽകി.

ചൈനയില്‍ നിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാന്‍ കഴിയാതെ വന്നതിനെ തുടർന്നാണ് ശ്രീലങ്ക ചൈനയ്‌ക്ക്‌ തുറമുഖം പാട്ടത്തിന് നല്‍കിയത്. 1.4 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് വികസിപ്പിച്ച തുറമുഖം 1.12 ബില്യണ്‍ ഡോളറിനാണ് 99 വര്‍ഷത്തേക്ക് ശ്രീലങ്ക ചൈനയ്‌ക്ക്‌ പാട്ടത്തിന് നല്‍കിയെന്നത് മറ്റൊരു വൈരുദ്ധ്യം. ഇതിന് പിന്നാലെ ശ്രീലങ്കന്‍ തുറമുഖം ചൈന സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന ആശങ്ക ഇന്ത്യ പ്രകടമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.