ETV Bharat / bharat

സ്‌മൃതി ഇറാനിയുടെ മകള്‍ ഷാനലിന്‍റെ വിവാഹം വ്യാഴാഴ്‌ച ; മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

നാഗൗര്‍ ജില്ലയിലെ ഖിൻവാസർ ഫോര്‍ട്ടില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ ആഘോഷമാണ് നടക്കുക

smrithi irani  shanel irani  smrithi iranis daughter shanel irani  shanel irani is getting married  Union Minister Smriti Irani  Khinvsar Fort in Nagaur  Arjun Bhalla  latest national news  latest news today  ഷാനല്‍ ഇറാനി  സ്‌മൃതി ഇറാനി  സ്‌മൃതി ഇറാനിയുടെ മകള്‍ ഷാനല്‍ ഇറാനി  ഷാനല്‍ ഇറാനിയുടെ വിവാഹം  നാഗൗര്‍ ജില്ലയിലെ ഖിൻവാസർ ഫോര്‍ട്ടില്‍  ആര്‍ജുന്‍ ബല്ല  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സ്‌മൃതി ഇറാനിയുടെ മകള്‍ ഷാനല്‍ ഇറാനിയുടെ വിവാഹം വ്യാഴാഴ്‌ച നടക്കും
author img

By

Published : Feb 7, 2023, 10:37 PM IST

ജോധ്‌പൂര്‍ : കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ മകള്‍ ഷാനല്‍ ഇറാനിയുടെ വിവാഹം നാഗൗര്‍ ജില്ലയിലെ ഖിൻവാസർ ഫോര്‍ട്ടില്‍ വ്യാഴാഴ്‌ച(ഫെബ്രുവരി 9) നടക്കും. ഫെബ്രുവരി ഏഴ് മുതല്‍ ഒന്‍പതാം തീയതി വരെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്കാണ് ഖിൻവാസർ ഫോര്‍ട്ട് സാക്ഷ്യം വഹിക്കുക. 2021ലായിരുന്നു ഷാനല്‍ ഇറാനിയും അര്‍ജുന്‍ ബല്ലയുമായുള്ള വിവാഹനിശ്ചയം.

ഇരുവരുടെയും വിവാഹ ഒരുക്കങ്ങള്‍ വളരെ മികച്ച രീതിയില്‍ തന്നെയാണ് നടക്കുന്നത്. പ്രശസ്‌തരായ നിരവധി വ്യക്തികള്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. സ്‌മൃതി ഇറാനിയുടെ ഭര്‍ത്താവായ സുബിന്‍റെ ആദ്യ വിവാഹത്തിലെ മകളാണ് ഷാനല്‍.

ഷാനല്‍ ഇറാനി അഭിഭാഷകയാണ്. ജോഹര്‍, ജൂയിഷ് എന്നിവരാണ് സ്‌മൃതി ഇറാനിയുടെ മക്കള്‍. ഗോവയിലെ ഒരു കാസിനോയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ജൂയിഷ് എന്ന പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു.

ഷാനല്‍ ഇറാനിയുടെ പ്രതിശ്രുത വരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എല്‍എല്‍ബി പഠനത്തിന് ശേഷം അര്‍ജുന്‍ ബല്ല കാനഡയില്‍ താമസിച്ചുവരികയാണ്. 2021ല്‍ ഇരുവരുമായുള്ള വിവാഹനിശ്ചയം സംബന്ധിച്ച് സ്‌മൃതി ഇറാനി അവരുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.