ETV Bharat / bharat

പുക ഉയര്‍ന്നെന്ന് മെയ് ഡേ മുന്നറിയിപ്പ്, അടിയന്തര ലാന്‍ഡിങ് നടത്തി ഇന്‍ഡിഗോ വിമാനം - ഇന്‍ഡിഗോ

വിമാനത്തിന്‍റെ കാര്‍ഗോ ഹോള്‍ഡ് കമ്പാര്‍ട്ട്‌മെന്‍റില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായി ലാന്‍ഡ് ചെയ്ത ത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിമാനത്തിന് തകരാറൊന്നുമില്ലെന്ന് കണ്ടെത്തിയതായി ഡിജിസിഎ വ്യക്തമാക്കി

indiGo flight landed safe kolkata  indiGo  indiGo kolkata emergency landing  ഇന്‍ഡിഗോ  ഡിജിസിഎ
ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു, കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിങ്
author img

By

Published : Aug 21, 2022, 9:56 PM IST

ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാനത്തിന്‍റെ കാര്‍ഗോ ഹോള്‍ഡ് കമ്പാര്‍ട്ട്മെന്‍റില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡിങ് നടത്തി. ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന 6E-2513 വിമാനമാണ് സുരക്ഷിതമായി ഇറക്കിയത്. വിമാനത്തില്‍ നിന്ന് പുക കണ്ടെത്തിയെന്ന മുന്നറിയിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വൈമാനികര്‍ മുന്‍ഗണനാ ലാന്‍ഡിങ് അഭ്യര്‍ഥിക്കുകയായിരുന്നു.

തുടര്‍ന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റിയുടെ നിര്‍ദേശമനുസരിച്ച് റണ്‍വേയില്‍ സുരക്ഷിതമായി ഇറക്കിയത്. വിമാനത്താവളത്തിലിറക്കിയ വിമാനത്തിന് തകരാറൊന്നുമില്ലെന്ന് ഡിജിസിഎ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.വിമാനത്തിന്‍റെ കാര്‍ഗോ ഭാഗത്ത് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ അടിയന്തര സാഹചര്യങ്ങള്‍ പുറപ്പെടുവിക്കേണ്ട 'മെയ്‌ ഡേ' മുന്നറിയിപ്പ് കൈമാറിയിരുന്നു. തകരാറിനെ തുടര്‍ന്ന് അടിയന്തരമായിറക്കിയ വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.