മുംബൈ : ബോംബെ ഓഹരിവിപണിയില്‍ ഇന്ന് വ്യാപാരം തുടങ്ങി ആദ്യമണിക്കൂറുകളില്‍ സെന്‍സെക്സ് സൂചിക 400 പോയിന്‍റിലധികം ഇടിഞ്ഞു. സൂചികയിലെ പ്രധാന ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ഇന്‍ഫോസിസ് ,എച്ച്ഡിഎഫ്‌സി ബാങ്ക് മുതലായവയ്ക്ക് നഷ്ടം സംഭവിച്ചു. ഒമിക്രോണും അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുമാണ് നിക്ഷേപകരില്‍ ആശങ്കയുണര്‍ത്തിയത്.
മുപ്പത് ഓഹരികളുടെ സൂചികയായ സെന്‍സെക്സ് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ 444.83 പോയിന്‍റ്(0.78 ശതമാനം) ഇടിഞ്ഞ് 56,679.48ലെത്തി. മറ്റൊരു പ്രധാന സൂചികയായ നിഫ്റ്റി 128.40 പോയിന്‍റ് ( 0.76 ശതമാനം)ഇടിഞ്ഞ് 16,875.35ലെത്തി.
ALSO READ:ഗവണ്‍മെന്‍റ് ബോണ്ടുകളിലെ നിക്ഷേപത്തിന്‍റെ സാധ്യതകളും പരിമിതികളും
സെന്‍സെക്സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ (IndusInd Bank) ഓഹരിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. ബജാജ് ഫിനാന്‍സ്,ഏഷ്യന്‍ പെയിന്‍റ്‌സ്,ബജാജ് ഫിന്‍സെര്‍വ്,മാരുതി,ടാറ്റ സ്റ്റീല്‍ എന്നിവയുടെ ഓഹരികള്‍ക്കും നഷ്ടം സംഭവിച്ചു. അതേസമയം പവര്‍ഗ്രിഡ്,എംആന്‍ഡ്എം,ഡോ.റെഡ്ഡീസ് എന്നീ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു.
വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ മൊത്ത വില്‍പ്പനക്കാരാവുന്നത് തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച 715 കോടിയുടെ ഓഹരികളാണ് അവര്‍ വിറ്റഴിച്ചത്.