ETV Bharat / bharat

'സനാതന ധര്‍മത്തിനെതിരെ സംസാരിക്കുന്നവരെ ബഹിഷ്‌കരിക്കണം' ; അത്ഭുതസിദ്ധി കാണിക്കാന്‍ വെല്ലുവിളിച്ചവര്‍ക്കെതിരെ ധിരേന്ദ്ര ശാസ്ത്രി

പൊതുവേദിയില്‍ അത്ഭുതസിദ്ധികള്‍ പരസ്യപ്പെടുത്താന്‍ വെല്ലുവിളിച്ച മഹാരാഷ്‌ട്ര കേന്ദ്രീകരിച്ചുള്ള സംഘടനയ്‌ക്കെതിരെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ധിരേന്ദ്ര ശാസ്‌ത്രി. സനാതന ധര്‍മത്തിനെതിരെ സംസാരിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നായിരുന്നു പ്രതികരണം

Self styled godman  Self styled godman Dhirendra Shastri  Dhirendra Shastri  Sanatan Dharma  സനാതന ധര്‍മത്തിനെതിരെ സംസാരിക്കുന്നവര്‍  വിവാദങ്ങള്‍ക്ക് തിരികൊളുത്തി ധിരേന്ദ്ര ശാസ്‌ത്രി  ധിരേന്ദ്ര ശാസ്‌ത്രി  സ്വയം പ്രഖ്യാപിത ആള്‍ദൈവം  പൊതുവേദിയില്‍ അത്ഭുതസിദ്ധികള്‍  വിവാദ പ്രസ്‌താവന  ചത്തീസ്‌ഗഡ്  റായ്‌പുര്‍  അത്‌ഭുതസിദ്ധികള്‍  ധിരേന്ദ്ര  സനാതന ധര്‍മ  ഹിന്ദു  ചത്തീസ്‌ഗഡ് എക്‌സൈസ് മന്ത്രി  കവാസി ലഖ്മ  മന്ത്രി
വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ധിരേന്ദ്ര ശാസ്‌ത്രി
author img

By

Published : Jan 21, 2023, 10:15 AM IST

റായ്‌പൂര്‍ (ഛത്തീസ്‌ഗഡ്) : പൊതുവേദിയില്‍ അത്ഭുതസിദ്ധികള്‍ പരസ്യപ്പെടുത്താന്‍ വെല്ലുവിളിച്ച സംഘടനയ്‌ക്കെതിരെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ധിരേന്ദ്ര ശാസ്ത്രി. വെല്ലുവിളി ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഇയാള്‍ സനാതന ധര്‍മത്തിനെതിരെ സംസാരിക്കുന്നവരെ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനമാണ് പ്രതികരണമായി നടത്തിയത്. നാഗ്‌പൂരില്‍ നടന്ന ചടങ്ങില്‍ അത്‌ഭുതസിദ്ധികള്‍ പരസ്യപ്പെടുത്താന്‍ മഹാരാഷ്‌ട്ര കേന്ദ്രീകരിച്ചുള്ള സംഘടന ആവശ്യപ്പെട്ടതാണ് ബഗേശ്വര്‍ ധാം സര്‍കാര്‍ അഥവാ ധിരേന്ദ്ര ശാസ്‌ത്രിയെ ചൊടിപ്പിച്ചത്. ഇത്തരക്കാര്‍ തന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും തന്‍റെ ആളുകള്‍ ഇതിന് തക്ക മറുപടി നല്‍കുമെന്നും ധിരേന്ദ്ര ശാസ്‌ത്രി പ്രതികരിച്ചു.

എല്ലാം 'ദൈവത്തിന്' : ഇത്തരക്കാര്‍ നേരിട്ട് വരണം. ഞങ്ങള്‍ക്ക് അടഞ്ഞ മുറികളില്ല, അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് നേരിട്ടെത്തി കാണാം. ആര്‍ക്കുവേണമെങ്കിലും തന്‍റെ വാക്കുകളെയും പ്രവര്‍ത്തികളെയും ക്യാമറയ്‌ക്ക് മുന്നില്‍ വെല്ലുവിളിക്കാമെന്നും ലക്ഷങ്ങളാണ് ബഗേശ്വര്‍ ബാലാജിയുടെ സന്നിധിയില്‍ എത്താറുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്നെ പ്രചോദിപ്പിക്കുന്നതെന്തും താന്‍ എഴുതുമെന്നും അത് സത്യമാകുമെന്നും ധിരേന്ദ്ര ശാസ്‌ത്രി പറഞ്ഞു. തന്‍റെ വിധി തന്‍റെ ദൈവത്തിന്‍റെ കയ്യിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

സനാതന ധര്‍മത്തെക്കുറിച്ച് 'മിണ്ടിപ്പോകരുത്': അതേസമയം ഭക്തരുടെ പക്കല്‍ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് വ്യക്തമാക്കിയുള്ള ചീട്ട് നല്‍കാറുള്ളതിലും ധിരേന്ദ്ര ശാസ്‌ത്രി പ്രതികരിക്കാന്‍ മറന്നില്ല. ഈ കഴിവുകളെല്ലാം ദൈവത്തിന്‍റെ അനുഗ്രഹവും ഗുരുക്കന്മാരുടെ സനാതന ധര്‍മ മന്ത്രങ്ങളുടെ ശക്തിയുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതെല്ലാം സത്യ സനാതന ധര്‍മത്തിനുള്ള വിളംബരമാണ്. ആര്‍ക്കുവേണമെങ്കിലും ഇത് അനുഭവിച്ചറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരെങ്കിലും സനാതന ധര്‍മത്തിനെതിരെ സംസാരിച്ചാല്‍ അവരെ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

ഇത് 'ജീവിതലക്ഷ്യം': ജന്മം കൊണ്ട് ഹിന്ദുവായശേഷം വിട്ടുപോയവരെ മതത്തിലേക്ക് മടക്കിയെത്തിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്. ചിലര്‍ ഇതിനെതിരെ ശല്യം സൃഷ്‌ടിക്കും. എന്നാല്‍ അവര്‍ ഒരു പാഠം പഠിക്കേണ്ടതുണ്ട്, എത്രകാലം താന്‍ ജീവിച്ചിരിക്കുന്നുവോ അത്രയും സമയം എല്ലാ സനാതന ഹിന്ദുക്കളെയും താന്‍ അവരുടെ യഥാര്‍ഥ വിശ്വാസത്തിലേക്ക് മടക്കിയെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങളുടെ 'ധിരേന്ദ്ര': ഛത്തീസ്‌ഗഡ് എക്‌സൈസ് മന്ത്രി കവാസി ലഖ്മ മുമ്പ് ധിരേന്ദ്ര ശാസ്‌ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് മതപരിവര്‍ത്തനം നടക്കുന്നുവെന്ന ആരോപണത്തിനെതിരെ, ഒന്നുകില്‍ അത് തെളിയിക്കുക അല്ലെങ്കില്‍ ആത്മീയത ഉപേക്ഷിക്കുക എന്നായിരുന്നു ധിരേന്ദ്രയോടുള്ള മന്ത്രിയുടെ പ്രതികരണം. നിങ്ങള്‍ പണ്ഡിതനോ മഹാരാജാവോ ആകാം. എന്നാല്‍ എനിക്കൊപ്പം ബസ്‌തര്‍ വരെ വന്ന് അവിടെ പരിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് കണ്ട് മനസിലാക്കൂ. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ രാഷ്‌ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണ്. മറിച്ചാണെങ്കില്‍ താങ്കള്‍ ആത്മീയത ഉപേക്ഷിക്കണം എന്നായിരുന്നു മന്ത്രിയുടെ വെല്ലുവിളി.

അതേസമയം ചത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രി ഡോ.രാമന്‍ സിങ് കുടുംബസമേതം ബഗേശ്വര്‍ ധാമിന് കീഴില്‍ നടക്കുന്ന 'രാം കഥ' എന്ന പരിപാടിയില്‍ പങ്കെടുത്ത് ധിരേന്ദ്ര ശാസ്‌ത്രിയുടെ ആശിര്‍വാദം ഏറ്റുവാങ്ങിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.