ETV Bharat / bharat

SC Express Concern To Centre On Appointment Of Judges | 70 ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമനം വൈകുന്നു ; ആശങ്കയറിയിച്ച് സുപ്രീം കോടതി

author img

By ETV Bharat Kerala Team

Published : Sep 26, 2023, 9:46 PM IST

നിയമനത്തിലെ കാലതാമസം കാരണം ജഡ്‌ജിയായി ശുപാര്‍ശ ചെയ്യപ്പെട്ട ചിലർക്ക് താൽപ്പര്യം നഷ്ടപ്പെടുകയും അവര്‍ സ്വമേധയാ പേര് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അവരുടെ സീനിയോറിറ്റിയെ ബാധിക്കുമെന്നും ജസ്റ്റിസ് എസ് കെ കൗള്‍ ആശങ്ക പ്രകടിപ്പിച്ചു

SUPREME COURT  Appointment of High Court judges  High Court judges  Attorney General  Chief Justice  Chief Justice of High Court  Supreme Court collegium  ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം  സുപ്രീം കോടതി  ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി  സുപ്രീം കോടതി കൊളീജിയം  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്  ജസ്റ്റിസ് എസ് കെ കൗള്‍  SC Express Concern To Centre
SC Express Concern To Centre- Appointment of 70 HC Judges Delayed

ന്യൂഡൽഹി : ഹൈക്കോടതി ജഡ്‌ജിമാരുടെ (High Court Judges) നിയമനം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി (Supreme Court of India). എഴുപതോളം ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമന ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ കൊളീജിയത്തിന് (Collegium) കൈമാറാത്തതാണ് സുപ്രീം കോടതിയുടെ ആശങ്കയ്‌ക്കാധാരം (SC Express Concern To Centre On Appointment of 70 HC Judges Delayed). ജഡ്‌ജി നിയമനത്തില്‍ കാലതാമസം വരുത്തുന്നെന്നാരോപിച്ചുള്ള ഹര്‍ജികള്‍ വീണ്ടും പരിഗണിക്കവേ, കേസില്‍ ഉത്തരവിറങ്ങി മാസങ്ങളായിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറല്‍ ആർ വെങ്കിട്ടരമണിയോട് (Attorney General R Venkataramani) കോടതി പറഞ്ഞു. അത്യന്തം സെന്‍സിറ്റീവായ, കോടതിയിലെ ചീഫ് ജസ്റ്റിസ് നിയമനം പോലും അനിശ്ചിതമായി നീളുന്നതായും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. "കഴിഞ്ഞയാഴ്‌ച 10 പേരുകൾ അംഗീകരിക്കുന്നതുവരെ 80 ശുപാർശകളാണ് തീർപ്പാക്കാന്‍ ബാക്കി നിന്നത്. ഇപ്പോൾ ഈ സംഖ്യ 70 ആണ്, അതിൽ 26 ശുപാർശകൾ ജഡ്‌ജിമാരുടെ സ്ഥലംമാറ്റമാണ്, ഏഴെണ്ണം കേന്ദ്രം മടക്കിയ പേരുകള്‍ വീണ്ടും അയച്ചതാണ്, ഒമ്പതെണ്ണം കൊളീജിയത്തിന് കൈമാറാതെ കെട്ടിക്കിടക്കുന്നവയും, ഒരെണ്ണം സെന്‍സിറ്റീവായ കോടതിയിലെ ചീഫ് ജസ്റ്റിസ് നിയമനവുമാണ്." -ജസ്റ്റിസ് എസ് കെ കൗള്‍ പറഞ്ഞു. ഹൈക്കോടതി ശുപാര്‍ശ ചെയ്തിട്ടും കൊളീജിയത്തിന് ലഭിച്ചിട്ടില്ലാത്ത എത്ര പേരുകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു എന്നതിന്‍റെ വിവരം തന്‍റെ പക്കലുണ്ടെന്നും എസ് കെ കൗള്‍ പറഞ്ഞു.

Also Read: Deaf Lawyer Argued In Supreme Court | സുപ്രീം കോടതിയില്‍ ആം​ഗ്യഭാഷയിൽ വാദം ; ചരിത്രം കുറിച്ച് മലയാളി അഭിഭാഷക

അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ച സുപ്രീം കോടതി കേസ് ഇനി ഒക്ടോബര്‍ 9ന് പരിഗണിക്കും എന്ന് അറിയിച്ചു. "നിങ്ങൾക്ക് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ വേണ്ടിയാണ് ഞാൻ ഇത് അനുവദിക്കുന്നത്, ഏപ്രിൽ അവസാനം വരെയുള്ള ഹൈക്കോടതി ശുപാർശയെങ്കിലും കൊളീജിയത്തിന്‍റെ പക്കലെത്തണം. എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്, പക്ഷേ ഞാന്‍ എന്നെത്തന്നെ നിയന്ത്രിക്കുകയാണ്" - ജസ്റ്റിസ് കൗള്‍ പറഞ്ഞു. നിയമനത്തിലെ കാലതാമസം കാരണം ജഡ്‌ജിയായി ശുപാര്‍ശ ചെയ്യപ്പെട്ട ചിലർക്ക് താൽപ്പര്യം നഷ്ടപ്പെടുകയും അവര്‍ സ്വമേധയാ പേര് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അവരുടെ സീനിയോറിറ്റിയെ ബാധിക്കുമെന്നും ജസ്റ്റിസ് കൗൾ ആശങ്ക പ്രകടിപ്പിച്ചു.

'സെന്‍സിറ്റീവ്' : ഈ വർഷം ജൂലൈയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം ഡൽഹി ഹൈക്കോടതി ജഡ്‌ജി സിദ്ധാർഥ് മൃദുലിനെ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാർശ ചെയ്തിരുന്നു. എന്നാൽ, അദ്ദേഹത്തിന്‍റെ നിയമനം ഇതുവരെ സർക്കാർ വിജ്ഞാപനം ചെയ്തിട്ടില്ല. ഇതാണ് അത്യന്തം സെന്‍സിറ്റീവായ കോടതിയിലെ ചീഫ് ജസ്റ്റിസ് നിയമനം പോലും അനിശ്ചിതമായി നീളുന്നതായി സുപ്രീം കോടതി ആശങ്കപ്പെടാന്‍ കാരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.