ETV Bharat / bharat

കൊവിഡില്‍ കൈത്താങ്ങായി എസ്ബിഐയുടെ ധനസഹായം - കൊവിഡ്

കഴിഞ്ഞ വർഷം എസ്‌ബി‌ഐ വാർഷിക ലാഭത്തിന്‍റെ 0.25 ശതമാനം ഇന്ത്യയിലെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു.

SBI allocates Rs 70 crore to combat Covid SBI covid donation SBI covid fund SBI allocates Rs 71 cr to combat second wave of Covid-19 SBI Rs 71 cr Covid-19 കൊവിഡില്‍ രാജ്യത്തിന് കൈത്താങ്ങായി എസ്ബിഐയുടെ ധനസഹായം കൊവിഡ് എസ്ബിഐ
കൊവിഡില്‍ രാജ്യത്തിന് കൈത്താങ്ങായി എസ്ബിഐയുടെ ധനസഹായം
author img

By

Published : May 3, 2021, 6:52 PM IST

മുംബൈ: കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 71 കോടി രൂപ അനുവദിച്ചു. താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. 1,000 ബെഡുകളുള്ള താൽക്കാലിക ആശുപത്രികൾ, 250 ബെഡ് ഐസിയു സൗകര്യങ്ങൾ, 1,000 ബെഡ് ഇൻസുലേഷൻ സൗകര്യങ്ങൾ എന്നിവയുടെ നിര്‍മ്മാണത്തിനായി 30 കോടി രൂപ വകയിരുത്തി. കൊവിഡ് ഏറ്റവും ബാധിച്ച സംസ്ഥാനങ്ങളിലാണ് ഇവ സ്ഥാപിക്കുക. സർക്കാർ ആശുപത്രികളുമായും ബന്ധപ്പെട്ട നഗരങ്ങളിലെ മുനിസിപ്പൽ കോർപ്പറേഷനുകളുമായും സഹകരിച്ചാണ് ഈ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതെന്ന് എസ്ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

ജീനോം സീക്വൻസിംഗ് ഉപകരണങ്ങൾ, ലാബ്, വാക്സിൻ ഗവേഷണ ഉപകരണങ്ങൾ എന്നിവയ്ക്കായി എസ്ബിഐ 10 കോടി രൂപ സർക്കാരിന് നൽകും. കൂടാതെ, എസ്‌ബി‌ഐ അതിന്റെ 17 പ്രാദേശിക ഹെഡ് ഓഫീസുകൾക്കും 21 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൗരന്മാരുടെ അടിയന്തിര വൈദ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ജീവൻ രക്ഷിക്കാനുള്ള ആരോഗ്യ ഉപകരണങ്ങൾ വാങ്ങുക, ആശുപത്രികളിലേക്ക് ഓക്സിജൻ വിതരണം വർധിപ്പിക്കുക എന്നിവയാണ് അതിലൂടെ ഉദ്ദേശിക്കുന്നത്.

കൂടാതെ പിപിഇ കിറ്റുകൾ, മാസ്കുകൾ, റേഷൻ, ഭക്ഷണം എന്നിവ നൽകുന്നത് തുടരും. മറ്റ് നിർണായക പ്രവർത്തനങ്ങൾക്കായി എൻ‌ജി‌ഒകളുമായി ചേര്‍ന്ന് ബാങ്ക് 10 കോടി രൂപ ചെലവഴിക്കും. രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിൽ സമൂഹത്തിനായി ചെറിയ സംഭാവനകള്‍ നൽകാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ചെയർമാൻ ദിനേശ് ഖര പറഞ്ഞു. ജീവനക്കാരുടെ പ്രതിരോധ കുത്തിവയ്പ്പിനായി എസ്‌ബി‌ഐ വിവിധ ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വാക്സിനേഷൻ ചെലവ് വഹിക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം എസ്‌ബി‌ഐ വാർഷിക ലാഭത്തിന്‍റെ 0.25 ശതമാനം ഇന്ത്യയിലെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു. കൂടാതെ 108 കോടി രൂപ പി‌എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുമുണ്ട്. സർക്കാറിന്‍റെ വാക്സിനേഷൻ പരിപാടിക്കായി 11 കോടി രൂപയും എസ്‌ബി‌ഐ സംഭാവന ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.