ETV Bharat / bharat

ബോംബ് വച്ച് എ.ടി.എം തകര്‍ത്തു; കവര്‍ന്നത് നാല് ലക്ഷത്തോളം രൂപ - മഹാരാഷ്‌ട്ര സംഗംനെർ താലൂക്കില്‍ എ.ടി.എം കവര്‍ച്ച

സംഗംനെർ താലൂക്കിലെ സമാനപൂരില്‍ തിങ്കാളാഴ്ച പുലർച്ചെ മൂന്ന് മണിയ്‌ക്കാണ് സംഭവം നടന്നത്.

Sangamner ATM theft Maharashtra  Gelatin exploded in ATM counter  thieves broke into the ATM  സ്‌ഫോടനത്തിലൂടെ എ.ടി.എം മെഷീന്‍ തകര്‍ത്തു  മഹാരാഷ്‌ട്ര സംഗംനെർ താലൂക്കില്‍ എ.ടി.എം കവര്‍ച്ച  ജലാറ്റിൻ സ്റ്റിക്ക് ഉപയോഗിച്ച് സ്‌ഫോടനം
സ്‌ഫോടനം നടത്തി മെഷീന്‍ തകര്‍ത്തു; എ.ടി.എമ്മില്‍ നിന്ന് കവര്‍ന്നത് 4 ലക്ഷം
author img

By

Published : Dec 7, 2021, 7:52 PM IST

Updated : Dec 7, 2021, 8:08 PM IST

അഹമ്മദ്‌നഗർ: മഹാരാഷ്‌ട്രയില്‍ എ.ടി.എം മെഷീന്‍ തകര്‍ത്ത് മോഷ്‌ടാക്കൾ കവര്‍ന്നത് നാല് ലക്ഷത്തിലധികം രൂപ. സംഗംനെർ താലൂക്കിലെ സമാനപൂരിലാണ് സംഭവം. ജലാറ്റിൻ സ്റ്റിക്ക് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. തിങ്കാളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കവര്‍ച്ച നടന്നത്.

മഹാരാഷ്‌ട്രയില്‍ സമാനപൂരില്‍ എ.ടി.എം മെഷീന്‍ തകര്‍ത്ത് 4 ലക്ഷം കവര്‍ന്നു

ഇന്ത്യ നമ്പർ വൺ എ.ടി.എമ്മിലാണ് മോഷണം. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. എ.ടി.എം മെഷീന്‍ പൂര്‍ണമായി തകര്‍ന്നു. ഡോഗ് സ്ക്വാഡ്, ഫോറൻസിക്, ക്രൈംബ്രാഞ്ച് എന്നിവയുടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Also Read: Cartoons of Prophet: മുഹമ്മദ് നബിയുടെയും ജിബ്‌രീലിന്‍റെയും കാര്‍ട്ടൂണുമായി യുപിയിലെ പാഠപുസ്തകം

മോഷ്‌ടാക്കളെ പിടികൂടാന്‍ പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി. കുറച്ച് മാസങ്ങൾക്ക് മുമ്പ്, രഹത താലൂക്കിലെ ലോനി ഖുർദ് ശ്രീരാംപൂർ-സംഗംനെർ റോഡില്‍ എ.ടി.എം കൗണ്ടര്‍ സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. ഈ കേസിലെ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Last Updated : Dec 7, 2021, 8:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.