ETV Bharat / bharat

Release Order To Murder Case Accused 'കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല'; കൊലക്കേസ് പ്രതിയെ വെറുതെ വിടാന്‍ ഉത്തരവ് - മക്കെല്ല നാഗയ്യ

Supreme Court Ordered Murder Case Accused to Release On Ground Of Juvenile: കൊലപാതക കേസില്‍ 12 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച പ്രതിയെയാണ് കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടത്

Release Order To Murder Case Accused  Release Order  Murder Case  Murder Case Accused  Sentence For Life Imprisonment  Supreme Court  Crime  Andhra Pradesh High Court  Makkella Nagaiah  കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല  കൃത്യം  പ്രായപൂര്‍ത്തി  കൊലക്കേസ് പ്രതി  പ്രതിയെ വെറുതെ വിടാന്‍ ഉത്തരവ്  പ്രതി  കോടതി  മക്കെല്ല നാഗയ്യ  കുറ്റകൃത്യം
Release Order To Murder Case Accused
author img

By ETV Bharat Kerala Team

Published : Sep 8, 2023, 10:47 PM IST

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ (Murder Case) ജീവപര്യന്തം ശിക്ഷ (Sentence For Life Imprisonment) വിധിച്ച പ്രതിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി (Supreme Court). കൊലപാതക കേസില്‍ 12 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച മക്കെല്ല നാഗയ്യ (Makkella Nagaiah) എന്ന 34 കാരന് കുറ്റകൃത്യം (Crime) നടക്കുമ്പോള്‍ 16 വയസും ഏഴ് മാസവും മാത്രമെ പ്രായമുണ്ടായിരുന്നുള്ളുവെന്ന് കണ്ടെത്തിയാണ് കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. വിചാരണ കോടതിയും ആന്ധ്രാപ്രദേശ് ഹൈക്കോടതിയും (Andhra Pradesh High Court) സുപ്രീംകോടതിയും ശരിവച്ച ശിക്ഷ നടപടിയാണ് പിന്നീട് സുപ്രീംകോടതി തന്നെ തിരുത്തിയത്.

'വിധി' മാറിയത് ഇങ്ങനെ: ജസ്‌റ്റിസുമാരായ ബി.ആർ ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജിക്കാരന് പ്രായപൂർത്തിയായിരുന്നില്ല എന്ന വിഷയത്തില്‍ ഹൈക്കോടതി കൈമാറിയ ഖമ്മം അഡിഷണൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് പരിഗണിച്ചത്. 2023 മെയ് 13 എന്ന തീയതിയിലുള്ള റിപ്പോര്‍ട്ടില്‍ മക്കെല്ല നാഗയ്യയുടെ ജനനത്തീയതി 1989 മെയ്‌ രണ്ടാണെന്ന് ഖമ്മം അഡിഷണൽ സെഷൻസ് ജഡ്ജി വ്യക്തമായ നിഗമനത്തിലെത്തിയിരുന്നു. മാത്രമല്ല ശിക്ഷാവിധി സെപ്‌റ്റംബര്‍ അഞ്ചിനാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി രേഖകള്‍ വിശദമായി പരിശോധിച്ചും സാക്ഷികളുടെ വാക്കാലുള്ള തെളിവുകളും പരിശോധിച്ചു.

ആദ്യം തള്ളി, പിന്നീട് വിട്ടയയ്‌ക്കാന്‍ ഉത്തരവ്: തുടര്‍ന്നാണ് പരാതിക്കാരന്‍റെ ജനനതീയതി 1989 മെയ്‌ രണ്ടാണെങ്കില്‍ കുറ്റകൃത്യം നടക്കുന്ന 2005 ഡിസംബര്‍ 21 ന് അദ്ദേഹത്തിന് 16 വയസും ഏഴ് മാസവും മാത്രമെ പ്രായമുണ്ടായിരുന്നുള്ളു എന്നതിലേക്ക് എത്തിച്ചേരുന്നത്. ഖമ്മം അഡിഷണൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് അംഗീകരിച്ചതിനാൽ ഹര്‍ജിക്കാരനെ ഇനി തടവിലാക്കാനാവില്ല. മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത് തങ്ങൾ റിട്ട് പെറ്റീഷൻ അനുവദിക്കുകയും മറ്റേതെങ്കിലും കേസിൽ തടങ്കലിൽ വയ്‌ക്കേണ്ടതില്ലെങ്കിൽ ഹർജിക്കാരനെ ഉടൻ വിട്ടയക്കാൻ നിർദേശിക്കുന്നതായി ബെഞ്ച് അറിയിക്കുകയായിരുന്നു.

അതേസമയം വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും കണ്ടെത്തലുകള്‍ക്കെതിരെ ഇയാള്‍ മുമ്പ് സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ (SLP) ഫയല്‍ ചെയ്‌തിരുന്നു. എന്നാല്‍ 2022 ജൂലെ 12 ന് സുപ്രീംകോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു.

Also Read: Supreme Court Ask Response On Muzaffarnagar Slap : 'കേസിന്‍റെ നിലവിലെ സ്ഥിതി വ്യക്തമാക്കണം'; മുസാഫര്‍നഗര്‍ സംഭവത്തില്‍ സുപ്രീം കോടതി

ബെസ്‌റ്റ് ബേക്കറി കൂട്ടക്കൊല കേസ്: അടുത്തിടെ രാജ്യത്തെ ഞെട്ടിച്ച ഗുജറാത്തിലെ ബെസ്‌റ്റ് ബേക്കറി കൂട്ടക്കൊല കേസില്‍ രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. മുംബൈ ആര്‍തര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന പ്രതി മഫത്‌ മണിലാല്‍ ഗോഹില്‍, ഹര്‍ഷദ്‌ റാവുജിഭായ് സോളങ്കി എന്നിവരെയാണ് മുംബൈ സെഷന്‍സ് കോടതി മോചിപ്പിച്ചത്.

ഏറെ നാള്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഇരുവരും നിരപരാധികളാണെന്നും സംഭവത്തില്‍ പങ്കുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. നേരത്ത നിരവധി തവണ കേസ് പരിഗണിക്കാനിരുന്നുവെങ്കിലും വിവിധ കാരണങ്ങള്‍ കൊണ്ട് കോടതി മാറ്റിവയ്‌ക്കുകയായിരുന്നു. പിന്നീട് കേസ് പരിഗണിക്കവെ പ്രതികളെ മോചിപ്പിച്ച് വര്‍ഷങ്ങളായി തുടരുന്ന കേസ് അവസാനിപ്പിച്ചതായി ജസ്‌റ്റിസ് എംജി ദേശ്‌ പാണ്ഡെ അറിയിക്കുകയായിരുന്നു.

എന്തായിരുന്നു സംഭവം: 2002ലെ മുംബൈയിൽ ഗോധ്രയില്‍ കലാപം നടന്നതിന് പിന്നാലെയാണ് വഡോദര ഗ്രാമത്തിലെ ഹനുമാന്‍ കുന്നിലെ ബെസ്റ്റ് ബേക്കറിയില്‍ ആക്രമണമുണ്ടാകുന്നത്. 14 പേരാണ് ബേക്കറിയിലുണ്ടായ ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് 21 പേര്‍ക്കെതിരെ ബേക്കറി ഉടമയുടെ മകള്‍ സഹീറ ഷെയ്‌ഖാണ് പൊലീസില്‍ പരാതിയുമായെത്തുന്നത്. ഇതിന് പിന്നാലെ ഒരു വര്‍ഷത്തിന് ശേഷം കേസിലെ മുഖ്യ സാക്ഷിയടക്കം കൂറുമാറിയതോടെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയ കോടതി പ്രതികളെ കുറ്റമുക്തരാക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.