ETV Bharat / bharat

പീഡന പരാതി പിന്‍വലിച്ചില്ല, പെണ്‍കുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞ ശേഷം 54കാരന്‍റെ ആത്മഹത്യ - ബലാത്സംഗ കേസ് ആസിഡ് ആക്രമണം

Rape accused throws acid at girl: പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പീഡന പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതാണ് കൃത്യത്തിലേക്ക് നയിച്ചത്.

Rape accused throws acid at girl  rape accused attack minor with acid  acid attack Delhi  acid attack Delhi news today  acid atack against girl  ആസിഡ് ആക്രമണം  ആനന്ദ് പർബത്ത് ആസിഡ് ആക്രമണം  ന്യൂഡൽഹി ആസിഡ് ആക്രമണം  ബലാത്സംഗ കേസ് ആസിഡ് ആക്രമണം  ന്യൂഡൽഹി വാർത്ത
Rape accused throws acid at girl
author img

By ETV Bharat Kerala Team

Published : Dec 8, 2023, 10:10 PM IST

ന്യൂഡൽഹി : ന്യൂഡൽഹിയിലെ ആനന്ദ് പർബത്ത് പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞ ശേഷം 54 കാരന്‍ ആത്മഹത്യ ചെയ്‌തു (rape accused 54-year-old man committed suicide after throwing acid on minor girl). ബലാത്സംഗക്കേസിൽ വിചാരണ നേരിടുന്ന പ്രേം സിങ്ങാണ് പതിനേഴുകാരിയായ പെൺകുട്ടിയെ സെൻട്രൽ ഡൽഹിയിലെ വീടിനു മുന്നിൽ ആസിഡ് എറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചത്. വ്യാഴാഴ്‌ച രാവിലെ ആസിഡ് ആക്രമണം നടന്നതായി ആനന്ദ് പർബത് പൊലീസ് സ്‌റ്റേഷനിൽ വിവരം ലഭിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പെൺകുട്ടിയേയും പ്രേം സിങ്ങിനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു.

പ്രേം സിങ്ങിനെതിരെ പെൺകുട്ടിയുടെ അമ്മ പീഡന പരാതി നല്‍കിയിരുന്നു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ജാമ്യത്തിലിറങ്ങിയപ്പോഴാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ പെൺകുട്ടി പൊലീനോട് പറഞ്ഞു. വ്യാഴാഴ്‌ച (ഡിസംബര്‍ 7) രാവിലെ 7.30ഓടെ പ്രേം സിങ് തനിക്കെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. അവൾ അതിനു വിസമ്മതിച്ചപ്പോൾ പ്രേം സിങ് അവൾക്കു നേരെ ആസിഡ് എറിയുകയായിരുന്നു.

പെൺകുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞ ശേഷം ഇയാള്‍ ആത്‌മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ആസിഡ് ആക്രമണത്തിൽ നിസാര പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തതായി പൊലീസ് അറിയിച്ചു.

Also read : Wife Breaks The Head Of Her Husband ഭർത്താവിനു നേരെ ഭാര്യയുടെ ക്രൂര പീഡനം; വടികൊണ്ട് മർദിച്ചതായും കണ്ണിൽ ആസിഡ് ഒഴിച്ചതായും പരാതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.