ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ രാജിവച്ചെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശിയായ ഓം പ്രകാശ് ധേതർവാളിനെയാണ് ഡൽഹി പൊലീസിന്‍റെ സൈബർ വിഭാഗം അറസ്റ്റ് ചെയ്‌തത്. പൊലീസുകാരുടെ രാജി സംബന്ധിച്ച് തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് ഇയാൾ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുകയായിരുന്നു. 'കിസാൻ ആന്ദോളൻ രാജസ്ഥാൻ' എന്ന പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു ഇയാൾ വീഡിയോകൾ പോസ്റ്റ് ചെയ്‌തിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു.
കര്‍ഷക പ്രക്ഷോഭം; വ്യാജപ്രചരണം നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ - Rajasthan man arrested
'കിസാൻ ആന്ദോളൻ രാജസ്ഥാൻ' എന്ന പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു ഇയാൾ വീഡിയോകൾ പോസ്റ്റ് ചെയ്‌തിരുന്നത്.
![കര്‍ഷക പ്രക്ഷോഭം; വ്യാജപ്രചരണം നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ Rajasthan man arrested for spreading fake news പൊലീസ് ഉദ്യോഗസ്ഥരുടെ രാജി സംബന്ധിച്ച് വ്യാജ വാർത്ത ദേശിയ വാർത്ത national news Rajasthan man arrested preading fake news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10467055-908-10467055-1612232582779.jpg?imwidth=3840)