ETV Bharat / bharat

Rajasthan HC Show Cause Notice To Ashok Gehlot ജുഡീഷ്യറിക്കെതിരായ വിവാദ പരാമർശം; അശോക് ഗെലോട്ടിന് കാരണം കാണിക്കൽ നോട്ടിസ് - അശോക് ഗെലോട്ടിന്‍റെ വിവാദ പരാമർശം

Ashok Gehlot controversial judiciary remark ജുഡീഷ്യറിയിൽ അഴിമതി വ്യാപകമാണ് എന്നായിരുന്നു അശോക് ഗെലോട്ടിന്‍റെ വിവാദ പരാമർശം.

അശോക് ഗെലോട്ട്  രാജസ്ഥാൻ ഹൈക്കോടതി  അശോക് ഗെലോട്ടിന് കാരണം കാണിക്കൽ നോട്ടീസ്  ജസ്റ്റിസ് എംഎം ശ്രീവാസ്‌തവ  Ashok Gehlot  Show cause notice to Ashok Gehlot  Rajasthan HC show cause notice to Ashok Gehlot  അശോക് ഗെലോട്ടിന് കാരണം കാണിക്കൽ നോട്ടിസ്  അശോക് ഗെലോട്ടിന്‍റെ വിവാദ പരാമർശം
Rajasthan HC show cause notice to Ashok Gehlot
author img

By ETV Bharat Kerala Team

Published : Sep 2, 2023, 7:26 PM IST

ജയ്‌പൂര്‍ : ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് (Ashok Gehlot) കാരണം കാണിക്കൽ നോട്ടിസ് അയച്ച് രാജസ്ഥാൻ ഹൈക്കോടതി (Show cause notice to Ashok Gehlot). ജസ്റ്റിസ് എംഎം ശ്രീവാസ്‌തവ, ജസ്റ്റിസ് അശുതോഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അഭിഭാഷകനായ ശിവചരൺ ഗുപ്‌ത സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഗെലോട്ടിന് നോട്ടിസ് നൽകിയത്. മൂന്ന് ആഴ്‌ചക്കകം മറുപടി നൽകണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ഒക്‌ടോബർ മൂന്നിന് വാദം കേൾക്കും.

ബുധനാഴ്‌ച ജയ്‌പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അശോക് ഗെലോട്ട് വിവാദ പ്രസ്‌താവന നടത്തിയത്. 'ഇന്ന് ജുഡീഷ്യറിയിൽ അഴിമതി വ്യാപകമാണ്, ചില അഭിഭാഷകർ തന്നെ വിധി രേഖാമൂലം തീരുമാനിക്കുകയും അതേ വിധി പ്രസ്‌താവിക്കുകയും ചെയ്യുന്നതായി ഞാൻ കേട്ടിട്ടുണ്ട്.' എന്നതായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രസ്‌താവന.

ഗെലോട്ടിന്‍റെ പ്രസ്‌താവന ബാർ, അഭിഭാഷക സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധത്തിനാണ് കാരണമായത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ കോടതികളിലും രാജസ്ഥാൻ ഹൈക്കോടതി ലോയേഴ്‌സ് അസോസിയേഷൻ വെള്ളിയാഴ്‌ച ഒരു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഗെലോട്ട് പ്രസ്‌താവന നടത്തിയതെന്നും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിൽ അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

തുടർന്നാണ് അശേക് ഗെലോട്ടിനെതിരെ അഭിഭാഷകനായ ശിവചരൺ ഗുപ്‌ത പൊതു താൽപര്യ ഹർജി നൽകിയത്. ഗെലോട്ടിന്‍റെ പ്രസ്‌താവന ജുഡീഷ്യറിയുടെ അന്തസിനും സൽപ്പേരിനും മുറിവേൽപ്പിക്കുമെന്നും ജുഡീഷ്യൽ ഓഫിസർമാരുടെ മാത്രമല്ല, അഭിഭാഷകരുടെയും സത്പേരിന് കളങ്കമുണ്ടാക്കുന്ന പ്രസ്‌താവനയാണ് അദ്ദേഹം പറഞ്ഞതെന്നും പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിശദീകരണവുമായി ഗെലോട്ട് : അതേസമയം സംഭവം വിവാദമായതോടെ ഗെലോട്ട് പ്രസ്‌താവനയിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും ജുഡീഷ്യറിയെ എന്നും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും ഗെലോട്ട് വ്യക്‌തമാക്കിയിരുന്നു.

'സുപ്രീം കോടതിയിലെ വിരമിച്ച ജഡ്‌ജിമാരും വിരമിച്ച ചീഫ് ജസ്റ്റിസുമാരും വരെ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജുഡീഷ്യറിയിൽ എനിക്ക് അത്രമേൽ വിശ്വാസമുണ്ട്. ഓരോ പൗരനും ജുഡീഷ്യറിയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യണമെന്നാണ് തന്‍റെ വ്യക്‌തിപരമായ ആഗ്രഹം. അത് ജനാധിപത്യത്തെ ശക്‌തിപ്പെടുത്തും', എന്നായിരുന്നു ഗെലോട്ടിന്‍റെ വിശദീകരണം.

എന്നാൽ വിശദീകരണം നൽകിയിട്ടും ഗെലോട്ടിനെതിരെ അഭിഭാഷകർ പ്രതിഷേധം തുടരുകയാണ്. ഗെലോട്ടിന്‍റെ പ്രസ്‌താവന ദൗർഭാഗ്യകരമാണെന്നും ആരോപണത്തിന് എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ അദ്ദേഹം അത് ഹാജരാക്കണമെന്നും രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റെ മഹേന്ദ്ര ഷാൻഡില്യ ആവശ്യപ്പെട്ടിരുന്നു.

ALSO READ : Ashok Gehlot on Kota students suicides 'വിദ്യാർഥികളുടെ ആത്മഹത്യകൾ വർധിക്കുന്നു, മാതാപിതാക്കളും കുറ്റക്കാർ'; രാജസ്ഥാൻ മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.